ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...

വിശ്വാസത്തിന്റെ അടയാളം പോലെ നിലനിന്ന ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ തകർന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവിച്ച അബദ്ധത്തിന് ഖേദം പ്രകടിപ്പിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവെച്ചു. ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചർച്ച് ബോംബിട്ട് തകർത്ത ഇസ്രായേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മൂന്നുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. അബദ്ധമാണ് സംഭവിച്ചതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.
എന്നാൽ ഈ വാദം സ്വീകാര്യമല്ലെന്ന് ജറൂസലമിലെ ലാറ്റിൻ ചർച്ച് വികാരി പ്രതികരിച്ചു. പോപ് ലിയോ മാർപാപ്പ ആക്രമണത്തെ അപലപിച്ചു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിരുന്ന ഹോളി ഫാമിലി കത്തോലിക്കാ പളളിക്കുനേരെ വ്യാഴാഴ്ച്ചയാണ് ഇസ്രയേല്‍ ടാങ്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ഒരു പുരോഹിതനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പളളിയില്‍ ടാങ്കിൽ നിന്നുളള ഷെല്ലുകള്‍ അബദ്ധത്തില്‍ പതിച്ചതാണെന്നും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ദുരന്തമാണെന്നും നെതന്യാഹു പറഞ്ഞു. സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം ഇസ്രയേല്‍ സൈന്യം പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു ഷെല്ലില്‍ നിന്നുളള ഭാഗങ്ങള്‍ അബദ്ധത്തില്‍ പളളിയില്‍ പതിക്കുകയായിരുന്നുവെന്നും നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം. അതേസമയം, ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റ് ആക്രമണത്തെ ശക്തമായി അപലപിച്ചു.
'ഹോളി ഫാമിലി കോമ്പൗണ്ടില്‍ അഭയം തേടിയെത്തിയ സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. യുദ്ധം മൂലം വീടും സ്വത്തും കുടുംബാംഗങ്ങളെയെല്ലാം ഇതിനോടകം നഷ്ടമായവര്‍, അവരുടെ ജീവന്‍ രക്ഷിക്കാനായി അഭയം തേടിയ പളളിയാണ് ആക്രമിച്ചത്' പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അബദ്ധത്തില്‍ പറ്റിയതാണെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അക്കാര്യത്തില്‍ ഉറപ്പില്ല എന്ന് ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് ആക്രമണം നടന്നത്. ഇടവക വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
പളളി ആക്രമണ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവുമായി സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. ' കത്തോലിക്കാ പളളിയില്‍ ആക്രമണം നടത്തിയത് ഇസ്രയേലിന്റെ തെറ്റായിരുന്നു. അക്കാര്യം ട്രംപിനെ നെതന്യാഹു അറിയിച്ചു' ലീവിറ്റ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് വത്തിക്കാനും രംഗത്തെത്തിയിരുന്നു.
തിരുകുടുംബ പള്ളിയുടെ വളപ്പിലാണു ബോംബ് വീണത്. സംഭവത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച ലിയോ മാർപാപ്പ, ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കു കേടുപറ്റിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. പള്ളിയിൽ ആക്രമണം നടന്നതിനെ തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഗാസയിലെ പള്ളിയുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
പലസ്തീനിലെ സ്ഥിതി അറിയാനായി അർജന്റീനക്കാരനായ വികാരി ഗബ്രിയേൽ റൊമനേലിനെ ഫ്രാൻസിസ് മാർപാപ്പ നിരന്തരം ഫോണിൽ വിളിച്ചിരുന്നു. ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിൽ കഴിയുന്ന ഫാ. ഗബ്രിയേലിന്റെ കാലിനാണ് പരുക്ക്. ഇന്നലെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 29 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജനങ്ങൾക്കു നേരെ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ മെലോനി പറഞ്ഞു.
https://www.facebook.com/Malayalivartha