സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 34 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അറസ്റ്റ് ചെയ്തു. ജൂലൈ 14,15 തിയതികളിലായിരുന്നു സംഭവം നടന്നത്. രാത്രി സമയത്ത് മത്സ്യബന്ധനം നടത്തിയവരെയാണ് ബംഗ്ലാദേശ് അറസ്റ്റ് ചെയ്തത്. ഇവരുടെ രണ്ട് മത്സ്യബന്ധ യാനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ, ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നയതന്ത്ര മാര്‍ഗത്തിലൂടെ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൊന്‍ഗ്ലയ്ക്ക് അടുത്ത് വച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവര്‍ പിടിയിലായെന്നാണ് സൂചന
"
https://www.facebook.com/Malayalivartha