56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം... 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വ്യാഴാഴ്ച തുടക്കം. 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന മേളയിൽ ബ്രസീലിയൻ ചിത്രമായ ‘ദ ബ്ലൂ ട്രെയിൽ’ ആണ് ഉദ്ഘാടന ചിത്രം.
ഗബ്രിയേൽ മസ്കാരോയാണ് സംവിധായകൻ. ഇത്തവണത്തെ മേളയിലെ കൺട്രി ഓഫ് ഫോക്കസ് ജപ്പാനാണ് .7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർചെയ്തിട്ടുള്ളത്.
വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 81 രാജ്യങ്ങളിൽനിന്നായി 240-ലധികം ചിത്രങ്ങൾ ഇത്തവണ വിവിധ വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha
























