വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും...

വനിതാ പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ യുപി വാരിയേഴ്‌സിനെ ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ് നയിക്കും. ഇത്തവണത്തെ ലേലത്തില്‍ 1.9 കോടി രൂപയ്ക്കാണ് യുപി ഇതിഹാസ താരത്തെ സ്വന്തമാക്കിയത്.
ഡല്‍ഹി ക്യാപിറ്റല്‍സിനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് മെഗ് ലാന്നിങ് ഇത്തവണ യുപി പാളയത്തില്‍ എത്തിയത്. വനിതാ ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരമാണ് മെഗ് ലാന്നിങ്.
ഓസ്‌ട്രേലിയയ്‌ക്കൊപ്പം 7 ലോകകപ്പ് വിജയങ്ങള്‍ താരത്തിനുണ്ട്. 2 ഏകദിന ലോകകപ്പും 5 ടി20 ലോകകപ്പും താരം നേടി. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിനുള്ള പരിചയ സമ്പത്താണ് യുപി പരിഗണിച്ചത്. സമ്മര്‍ദ്ദ ഘട്ടങ്ങളെ പതറാതെ കൈകാര്യം ചെയ്യാനുള്ള മികവും താരത്തിനുണ്ട്.
അലിസ ഹീലിയില്‍ നിന്നാണ് മെഗ് ലാന്നിങ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുക.
കഴിഞ്ഞ സീസണില്‍ അലിസ ഹീലിയായിരുന്നു ടീം ക്യാപ്റ്റന്‍. എന്നാല്‍ ടൂര്‍ണമെന്റിനിടെ താരത്തിനു പരിക്കേറ്റു. പകരം ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ടീമിനെ നയിച്ചത്.
"
https://www.facebook.com/Malayalivartha



























