വടക്കുപടിഞ്ഞാറൻ ജപ്പാനിൽ തീ പടരുന്നു.... 170ലധികം വീടുകൾ നശിച്ചു, അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുന്നു

വടക്കുപടിഞ്ഞാറൻ ജപ്പാനിൽ തീ പടരുന്നു. 170ലധികം വീടുകൾ നശിച്ചു. ബുധനാഴ്ച രാവിലെയാണ് തീ നിയന്ത്രണാതീതമായി പടർന്നത്. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ഒരു പ്രദേശം മുഴുവൻ തീപിടിത്തത്തിൽ കത്തിനശിച്ചു. 200ഓളം ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിൽ 70കാരനെ കാണാതായി.
ചൊവ്വാഴ്ച വൈകുന്നേരം തെക്കൻ ദ്വീപായ ക്യൂഷുവിലെ ഒയിറ്റ നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റിൽ തീ വനമേഖലയിലേക്ക് പടർന്നു.
https://www.facebook.com/Malayalivartha
























