പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും; നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ നീ വിഷമിക്കും; നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ

നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തി വെട്ടിലായ കലാമണ്ഡലംസത്യഭാമ വീണ്ടും വിവാദത്തിൽ . നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ. മുൻപ് രാമകൃഷ്ണനെതിരെയു സത്യഭാമനടത്തിയ പരാമർശങ്ങളെ സ്നേഹ വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്സ്‌ബുക്കിൽ പങ്കുവച്ച വിഡിയോയിലാണ് സ്നേഹയെ അധിക്ഷേപിച്ചിരിക്കുന്നത്.
സ്നേഹയുടെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്. സത്യഭാമയുടെ വാക്കുകളുടെ രത്ന ചുരുക്കം ഇങ്ങനെ;-
‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ.’
ഞാൻ കുറച്ചു വിവാദങ്ങളിലൊക്കെ പെട്ടതായി എല്ലാവർക്കും അറിയാമല്ലോ. ആ സമയത്ത് എന്നെ വേദനിപ്പിച്ച ചിലരുണ്ട്. മാധ്യമങ്ങളിലൂടെ ഓരോന്ന് വിളിച്ചു പറഞ്ഞു പലരും . ആ സമയത്ത് ഞാൻ മാനസികമായി കുറച്ചു ബുദ്ധിമുട്ടി.
കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തിയുണ്ട്. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. വീർത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.
ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിർ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ.
നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിന്റെ അമ്മയുടെ വയറ്റിൽ ഉണ്ടാകുന്നതിനു മുൻപ് ഞാൻ മുഖത്ത് ചായം തേച്ച് ഫീൽഡിൽ ഇറങ്ങിയതാണ്.
നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നിട്ടില്ല. നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. നീ പറഞ്ഞ ആൾ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടിൽ ഒരു പരിപാടിക്ക് എന്നെ വിളിക്ക് ഞാൻ വന്നു കളിക്കാം.
നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിനക്ക് കിട്ടിയോ, നിന്റെ ഭർത്താവ് പീഡന കേസിൽ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്. ഒരു വ്യക്തിയെക്കുറിച്ച് സത്യമറിയാതെ ഞാൻ ഒന്നും പറയില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാൻ ഫെയ്സ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല എന്നും സത്യഭാമ തുറന്നടിച്ചു.
https://www.facebook.com/Malayalivartha
























