ഇറ്റലിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 25 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തെക്കന്‍ ഇറ്റാലിയന്‍ നഗരമായ പുഗ്ലിയയില്‍ യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവ്വാഴ്ച രാവിലെ പ്രദേശിക സമയം 11.30നാണ് അപകടമുണ്ടായത്. ബാരി, ബര്‍ലേട്ട നഗരങ്ങള്‍ക്കു മധ്യേ ഒരേപാതയില്‍ വന്ന ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
നല്ല കാലാവസ്ഥയായിരുന്നിട്ടു കൂടി ഇത്തരത്തില്‍ അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല. ഇടിയുടെ ആഘാതത്തില്‍ ട്രെയിനുകളുടെ നിരവധി ബോഗികള്‍ തകര്‍ന്നു. ആയിരക്കണക്കിന് പേര്‍ പ്രതിദിനം യാത്ര ചെയ്യുന്ന റൂട്ടാണിത്. അപകടസ്ഥലം പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സന്ദര്‍ശിച്ചു. വലിയ രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ നടക്കുന്നത്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുംവരെ അന്വേഷണം ഊര്‍ജിതമായി നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയും അനുശോചിച്ചു.
https://www.facebook.com/Malayalivartha


























