ഇന്ത്യയിലെ ആദ്യത്തെ ഗേ രാജകുമാരനെ കര്‍ദാഷിയന്‍ സഹോദരിമാര്‍ വിരുന്നിന് ക്ഷണിച്ചു; പീന്നീട് സംഭവിച്ചതിതാണ്

കര്‍ദാഷിയന്‍ സഹോദരിമാര്‍ ലോക പ്രശസ്തരാണ്. കിം കര്‍ദാഷിയനും കെന്‍ഡല്‍ കര്‍ദാഷിയനും കോള്‍ കര്‍ദാഷിയനും കേട്ണി കര്‍ദാഷിയനും സിനിമ, മോഡലിംഗ്, ടിവി ഷോ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവരും ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നവരുമാണ്. ഇവര്‍ നാലു പേരും ചേര്‍ന്ന് ഒരു ടിവി റിയാലിറ്റി ഷോയും നടത്തുന്നുണ്ട്. കീപ്പിംഗ് അപ്പ് വിത്ത് കര്‍ദാഷിയന്‍ എന്നാണ് ഷോയുടെ പേര്. ഈ ഷോയിലേക്ക് ഇന്ത്യയിലെ ആദ്യത്തെ ഗേ രാജകുമാരനായ മന്‍വേന്ദ്ര സിംഗ് ഗോഗിലിനെ ക്ഷണിച്ചിരുന്നു.
കെന്‍ഡല്‍ കര്‍ദാഷിയനാണ് ഈ രാജകുമാരനെ കുറിച്ച് ആദ്യം അറിയുന്നത്. 2017 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. വോഗ് ഇന്ത്യയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് സുശാന്ത് രാജ്പുതിനോടൊപ്പം ഒരു ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു കെന്‍ഡല്‍.
51വയസുള്ള ഈ രാജകുമാരനെ കുറിച്ച് കെന്‍ഡല്‍ സഹോദരിമാരോട് പറഞ്ഞു. അങ്ങനെ അവര്‍ രാജകുമാരന് ഒരു അത്താഴ ഭക്ഷണ വിരുന്ന് വാഗ്ദാനം ചെയ്തു. രാജകുമാരനൊപ്പമുള്ള സംഭാഷണം പകര്‍ത്തുകയും ചെയ്തിരുന്നു.
രാജകുമാരന്‍ ഒരു ഗേ ആണെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെന്‍ഡല്‍ പറയുന്നു. തന്റെ പിതാവും പിന്നീട് സ്ത്രീ ആയി മാറുകയും ചെയ്ത കെയ്റ്റ്‌ലിന്‍ ജെന്നറെ താരതമ്യപ്പെടുത്തിയായിരുന്നു കെന്‍ഡലിന്റെ ഈ നിരീക്ഷണം. തന്റെ പിതാവ് അദ്ദേഹത്തിന്റെ സത്വം വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ചു എന്നും ഇക്കാര്യത്തിലാണ് രാജകുമാരനും പിതാവും തമ്മില്‍ സാമ്യമെന്നും കെന്‍ഡല്‍ പറയുന്നു.
തന്റെ മാതാപിതാക്കള്‍ പരസ്യമായി തന്നെ തള്ളിപ്പറയുകയും പാരമ്പര്യ സ്വത്ത് തരില്ലെന്ന് പറയുകയും ചെയ്തുവെന്ന് രാജകുമാരന്‍ പറഞ്ഞു. തന്റെ സത്വം വെളിപ്പെടുത്തിയതോടെ ജനങ്ങള്‍ തന്റെ കോലം കത്തിച്ചു. പിന്ീട് മാധ്യമങ്ങളുടെയും മറ്റ് ആളുകളുടേയും ഇടപെടലുകള്‍ ഉണ്ടായതോടെ ജനങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്നും രാജകമാരന്‍ പറഞ്ഞു.
തന്റെ പഴയ ഭാര്യയെ കുറിച്ചും രാജകുമാരന്‍ കര്‍ദാഷിയന്‍ സഹോദരിമാരോട് പങ്ക് വെച്ചു. 1992 ല്‍ വിവാഹമോചനം നേടിയിരുന്നു. അവരുടെ ജീവിതം നശിപ്പിച്ചതില്‍ തനിക്ക് സങ്കടമുണ്ടെന്നും പറഞ്ഞു. 2006ല്‍ ആണ് രാജകുമാരന്‍ എല്‍ജീബിടി കമ്മ്യൂണിറ്റിയുടെ വിഷയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചത
.
https://www.facebook.com/Malayalivartha


























