മേലനങ്ങാതെ വര്‍ക്ക് അറ്റ് ഹോം ചെയ്ത യുവാവിനെ പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കി കമ്പനി ആദരിച്ചു; മരിച്ച് പണിയെടുത്തവര്‍ കട്ടകലിപ്പില്‍

വര്‍ക്ക് അറ്റ് ഹോം എന്ന് പറഞ്ഞാല്‍ വീട്ടില്‍ ഇരുന്ന് ഉറങ്ങുകയല്ല. അതിന് പണി പുറകേ വരും. എന്നാല്‍ ഒരു പണിയും എടുക്കാതെ തിന്ന് കുടിച്ച് കിടന്നുറങ്ങിയ മഹാന് പ്രമോഷനും ശമ്പള വര്‍ദ്ധനവും നല്‍കി കമ്പനി ആദരിച്ചിരിക്കുകയാണ്. ഇതുകണ്ട് ഞെട്ടിയിരിക്കുകയാണ് പണിയെടുത്ത് നടുവൊടിഞ്ഞവര്‍.
2015ല്‍ ഒരു കമ്പനിയുടെ നൈറ്റ് ഷിഫ്റ്റില്‍ ഡാറ്റാ എന്‍ട്രിക്കായി ജോലി ലഭിച്ച യുവാവിനാണ് ഈ ഭാഗ്യം ഉണ്ടായത്. ജോലിയുടെ ഭാഗമായ ട്രയിനിംഗ് കഴിഞ്ഞയുടന്‍ നൈറ്റ് ഷിഫ്റ്റില്‍ ഇയാളെ ജോലിക്ക് നിയോഗിച്ചു. രാത്രിയിലെ ജോലി ആയതിനാല്‍ കമ്പനി വര്‍ക്ക് ഫ്രം ഹോമിന് അനുവദിച്ചിരുന്നു.
ഇമെയിലില്‍ ലഭിക്കുന്ന ഓര്‍ഡറുകളുടെ വിവരങ്ങള്‍ കമ്പനിയുടെ സിസ്റ്റത്തിലേക്ക് ഇന്‍പുട്ട് ചെയ്യുകയായിരുന്നു ജോലി. എന്നാല്‍ ട്രെയിനിംഗ് സമയത്ത് തന്നെ ഇത് കോഡിംഗിലൂടെ ഓട്ടോമാറ്റിക്കായി എത്തിക്കാനാവും എന്ന് മനസിലാക്കിയ യുവാവ് മറ്റൊരാളുടെ സഹായത്തോടെ ഈ സാങ്കേതിക വിദ്യ തന്റെ കമ്പ്യൂട്ടറില്‍ ചെയ്യുകയായിരുന്നു.
ജോലിക്കിടയില്‍ ഒരു മണിക്കൂറില്‍ എത്ര ഓര്‍ഡറുകളുടെ വിവരങ്ങള്‍ പ്രോസസ് ചെയ്യണം എന്ന കമാന്‍ഡ് മാത്രമാണ് ഇയാള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതിനായി അഞ്ച് മിനിട്ട് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അഞ്ച് വര്‍ഷത്തിനകത്ത് നിരവധി ജോലികള്‍ തേടിയെത്തിയെങ്കിലും ഈ ജോലി വിട്ട് പോകാന്‍ ഇയാള്‍ക്ക് മടിയായിരുന്നു. ഇതിനിടെ ഒരിയ്ക്കലും ലീവെടുക്കാതെ ജോലി ചെയ്തു എന്ന് കാണിച്ച് കമ്പനി രണ്ടുതവണ ശമ്പളം കൂട്ടി നല്‍കുകയും ചെയ്തു.
അടുത്തിടെ കമ്പനി, യുവാവ് ചെയ്തിരുന്ന ജോലി പ്രോഗ്രാമിലൂടെ ചെയ്യാനാവുമെന്ന് വൈകി കണ്ടെത്തി. എന്നാല്‍ ഇത്രയും സമര്‍ത്ഥനായ പിഴവ് വരുത്താത്ത ഉദ്യോഗസ്ഥനെ പിരിച്ച് വിടാന്‍ കമ്പനി തയ്യാറായില്ല. അതിനാല്‍ ശമ്പള വര്‍ദ്ധനവോടെ മറ്റൊരു പോസ്റ്റിലേക്ക് പ്രമോഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കമ്പനിയിലെ എന്റെ ജോലി എന്താണെന്ന് എന്റെ ഭാര്യക്ക് പോലും അറിയില്ലായിരുന്നു എന്നാണ് തന്റെ ജോലിയെ കുറിച്ച് യുവാവ് പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha