ഭിക്ഷ ഇനി ഡിജിറ്റലായും സ്വീകരിക്കും

പലതരം യാചകരെ കണ്ടിട്ടുണ്ട്. എന്നാല്‍ ബീഹാറിലെ രാജു പ്രസാദ് അല്‍പ്പം വ്യത്യസ്തനായ ഒരു യാചകനാണ്. എനിക്ക് ഭിക്ഷയായി നല്‍കാന്‍ നിങ്ങളുടെ കൈവശം ചില്ലറിയില്ലെങ്കില്‍ വിഷമിക്കേണ്ട ഡിജിറ്റലായി പൈസ തന്നോളൂ എന്നാണ് രാജുഭായ് പറയുന്നത്. ബീഹാറിലെ ചമ്ബാരന്‍ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു ഭിക്ഷാടനവും അങ്ങനെ ഡിജിറ്റലാക്കി മാറ്റി കഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ ശക്തമായി പിന്തുണയ്ക്കുന്നയാളാണ് രാജു. ഡിജിറ്റല്‍ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടപാടുകള്‍ ഡിജിറ്റലാക്കണമെന്നാണ് രാജു പറയുന്നത്. ചില്ലറയില്ലാത്തവരോട് ഫോണ്‍ പേയിലൂടെയോ ഇ വാലറ്റിലൂടെ പണം നല്‍കാന്‍ രാജു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനം ശിരസ്സാവഹിച്ച് അദ്ദേഹം ബാങ്ക് അക്കൗണ്ടും പാന്‍ കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. പത്താം വയസില്‍ ഭിക്ഷാടനം ഉപജീവനമാര്‍ഗമാക്കി മാറ്റിയാളാണ് രാജു. ഇയാളെ മാനസിക പ്രശനങ്ങള്‍ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha