ക്യാൻസർ ബാധിതനാണെന്ന് പറഞ്ഞ് ചികിത്സയ്ക്കായി കോളേജ് ഗ്രൂപ്പിൽ സഹായം അഭ്യർത്ഥിച്ചു: പത്ത് ലക്ഷം പിരിച്ച് നൽകിയ സുഹൃത്തുക്കളെ ഞെട്ടിച്ച് അമ്മാവൻ തോർത്ത് മുണ്ടിട്ട് മുഖം മറച്ച് ഗ്രൂപ്പ് കോളിലെത്തി: ഇനി അവൻ ഇല്ല മക്കളേ.. എന്ന് കരച്ചിൽ: സത്യാവസ്ഥ അറിയാൻ ഇറങ്ങിത്തിരിച്ച സുഹൃത്തുക്കൾ മരിച്ച കൂട്ടുകാരനെ കാർ ഷോറൂമിൽ നേരിട്ട് കണ്ടു: പിന്നാലെ വമ്പൻ ട്വിസ്റ്റ്....

കോളേജിലെ സഹപാഠികളെ പറ്റിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ. കരിമണ്ണൂർ സ്വദേശി സി.ബി. ബിജുവാണ് (45) പിടിയിലായത്. കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു ഇയാൾ. വാട്‌സ് ആപ്പിൽ സന്ദേശമയച്ചും ശബ്ദംമാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബന്ധുക്കളുടെപേരിൽ വിളിച്ചും തന്ത്രപരമായാണ് ഇയാൾ പണം തട്ടിയത്. പാലായിലെ ഒരു കോളേജിൽ മുൻപ് പഠിച്ചിരുന്ന ഇയാൾ, ബാച്ചിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു.
ഒരുദിവസം, താൻ അർബുദ ബാധിതനാണെന്നുകാണിച്ച് ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചു. തുടർന്ന്, അമ്മാവനെന്ന് പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പംഗങ്ങളെ വിളിച്ചു. ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. സഹപാഠികൾ ചികിത്സയ്ക്കായി പണം പിരിച്ചുതുടങ്ങി. പത്തര ലക്ഷത്തോളം രൂപ പിരിച്ചുനൽകി. ശബ്ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇയാൾതന്നെയായിരുന്നു സഹായം അഭ്യർഥിച്ച് വിളിച്ചത്.
തുടർന്ന് സഹപാഠികൾ പത്തര ലക്ഷത്തോളം രൂപ പിരിച്ച് നൽകി. തുടർന്ന് സഹോദരിയെന്ന് പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തിൽ ഇയാൾ അദ്ധ്യാപകരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. അവരും പണം പിരിച്ചു നൽകി. 15 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലെ ചികിത്സാ രേഖകളും ഇയാൾ വ്യാജമായി ചമച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. തുടർ ചികിത്സയ്ക്ക് വേണ്ടിയും ഇയാൾ സഹായം അഭ്യർത്ഥിച്ചിരുന്നു. ‘അമ്മാവ’നോട് വീഡിയോകോളിൽ വരാൻ ഒരിക്കൽ ഗ്രൂപ്പംഗങ്ങൾ ആവശ്യപ്പെട്ടു. രാത്രിയിൽ ബിജു തലയിൽ തോർത്തിട്ടുമൂടിയാണ് വീഡിയോകോളിൽ എത്തിയത്. ഇതോടെ ഗ്രൂപ്പംഗങ്ങൾക്ക് സംശയമായി.
തുടർന്നും ‘അമ്മാവന്റെ’ നമ്പരിലേക്ക് വിളിച്ചു. ബിജു മരിച്ചുപോയെന്ന മറുപടിയാണ് സഹപാഠികൾക്ക് ലഭിച്ചത്. ഇതോടെ ഗ്രൂപ്പംഗങ്ങൾ ഇയാളെ അന്വേഷിച്ച് തുടങ്ങി. അതിനിടെ സഹപാഠികളിലൊരാൾ ബിജുവിനെ തൊടുപുഴയിൽ വച്ച് കണ്ടു. പുതിയ കാർ വാങ്ങിയതായും മനസ്സിലായി. അപ്പോഴാണ് തട്ടിപ്പിനിരയായകാര്യം ഗ്രൂപ്പംഗങ്ങൾ അറിയുന്നത്. തുടർന്ന് അൻപതുപേർ ഒപ്പിട്ട് തൊടുപുഴ പോലീസ്‌സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഡിവൈ.എസ്.പി. എം.ആർ.മധുബാബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ചേർത്തല സ്വദേശിയായ ഇയാൾ വിവാഹശേഷമാണ് മുളപ്പുറത്തെത്തിയത്. ഇവിടത്തെയും ആലപ്പുഴയിലെയും വിലാസത്തിൽ ഇയാൾക്ക് രണ്ട് ആധാർ കാർഡുണ്ട്. ആലപ്പുഴയിലെ ആധാർ കാർഡിൽ ബിജു ചെല്ലപ്പനെന്നാണ് പേര്.
https://www.facebook.com/Malayalivartha