Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തന്റെ നഗ്‌നചിത്രങ്ങള്‍ യുവാവ് പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരില്‍ ബന്ധുവായ യുവതിയില്‍ നിന്ന് 70,000 രൂപ തട്ടിയെടുത്തു; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് പിടിയില്‍

01 JULY 2018 09:13 AM IST
മലയാളി വാര്‍ത്ത

തികച്ചും വിചിത്രമായ കഥയാണ് കൊച്ചിയില്‍ നടന്നത്. സ്വന്തം നഗ്‌നചിത്രങ്ങള്‍ പരിചയക്കാരനായ യുവാവ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തടയാനെന്ന പേരില്‍ ബന്ധുവായ യുവതിയില്‍ നിന്ന് 70,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് പിടിയില്‍. പരിചയക്കാരനായ യുവാവിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി അതില്‍ നിന്ന് സ്വന്തം നഗ്‌നചിത്രങ്ങള്‍ തന്റെ യഥാര്‍ത്ഥ ഫെയ്‌സ്ബുക്ക് ഐഡിയിലേക്ക് അയച്ച് തെളിവ് കാണിച്ചാണ് പെണ്‍കുട്ടി ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

കൊച്ചി തോപ്പുംപടിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ബന്ധുവില്‍ നിന്ന് പണം തട്ടിയെടുക്കാനായി സ്വന്തം നഗ്‌നചിത്രങ്ങളെടുത്തും വ്യാജ ഐഡി നിര്‍മ്മിച്ചും പൊലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചത്. പരിചയക്കാരനായ യുവാവ് തന്റെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായി വരുത്തിത്തീര്‍ക്കാനായിരുന്നു പെണ്‍കുട്ടിയുടെ ശ്രമം.

ഇതിനായി യുവാവിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി നിര്‍മ്മിച്ചു. പിന്നീട് സ്വയമെടുത്ത നഗ്‌നചിത്രങ്ങള്‍ ഈ ഐഡി വഴി തന്റെ യഥാര്‍ത്ഥ ഐഡിയിലേക്ക് അയച്ചു. പിന്നാലെ ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കും എന്നൊരു ഭീഷണി സന്ദേശവും വ്യാജ ഐഡിയില്‍ നിന്ന് സ്വന്തം ഐഡിയിലേക്ക് അയച്ചു.

ഈ സന്ദേശം കാണിച്ചാണ് ബന്ധുവായ യുവതിയില്‍ നിന്ന് ചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാനെന്ന വ്യാജേനെ 70,000 രൂപ വാങ്ങിയത്. എന്നാല്‍ പണം നല്‍കിയ ശേഷം യുവതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത് കാണിച്ച് യുവാവിന്റെ പേരില്‍ തോപ്പുംപടി പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പൊലീസ് പരിശോധിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പണം തട്ടാന്‍ താന്‍ മെനഞ്ഞെടുത്ത കഥയാണ് ഇതെന്ന് പെണ്‍കുട്ടി പൊലീസിനോട സമ്മതിച്ചു. പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (38 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (47 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends