എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്നു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മലയാള മാസം ഒന്നാം തീയതി ആയതിനാൽ നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുന്നതാണ്.
ഒന്നാം തീയതി ഗുരുവായൂരിൽ തൊഴുക എന്നതിൽ ലോകത്ത് എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല. രാത്രി 7.15 വരെ തിരുവനന്തപുരത്ത് ഉണ്ടാകും. അതിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുവായൂരപ്പനോട് എപ്പോഴും മനസ്സമാധാനത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് പ്രാർത്ഥിക്കാറുള്ളത്. അല്ലാതെ എംപിയാകണം, എംഎൽഎയാകണം എന്നൊന്നും പ്രാർത്ഥിക്കാറില്ല. കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനാൽ എല്ലാ തലത്തിലും ചർച്ചകൾ നടക്കും. പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും മുരളീധരൻ . നിയമസഭാകക്ഷിയോഗം ഉച്ചയ്ക്ക് ഒരുമണിക്ക് ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
"https://www.facebook.com/Malayalivartha


























