Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!

13 MAY 2026 01:34 PM IST
മലയാളി വാര്‍ത്ത

ബൈക്കപകടത്തിൽ മരിച്ച പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന പ്രഫുല്ലയുടെ ആഗ്രഹം സഫലമാക്കി കുടുംബം. കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ (26) മൃതദേഹം പ്രതിശ്രുത വരനായിരുന്ന മണിയുടെ ഗ്രാമത്തിലെത്തിച്ച് സംസ്കരിച്ചു . തിരുനെൽവേലി വള്ളിയൂർ സ്വദേശിയാണ് മണി. ആത്മഹത്യക്കുറിപ്പിൽ പ്രഫുല്ല ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു മണിയെ സംസ്കരിച്ച സ്ഥലത്തു തന്നെ സംസ്കരിച്ചത്. മണിയുടെ വിയോഗത്തിന്റെ പിന്നാലെ പ്രഫുല്ല ആത്മഹത്യ ചെയ്യുകയായിരുന്നു.

മൃതദേഹത്തിനരികിൽ നിന്നു കണ്ടെത്തിയ ആത്മഹത്യക്കുറിപ്പിൽ മൃതദേഹം മണിയെ സംസ്കരിച്ചിടത്ത് സംസ്കരിക്കണമെന്ന് എഴുതിയിരുന്നു. ഇതോടെയാണ് ഇരുവീട്ടുകാരും ആലോചിച്ച് തമിഴ്നാട്ടിലെത്തിച്ച് സംസ്കരിക്കാൻ തീരുമാനിച്ചത്.

ബാങ്ക് ജീവനക്കാരനായിരുന്ന തിരുനെൽവേലി സ്വദേശി മണി. പ്രഫുല്ലയുമായുള്ള വിവാഹം നാല് മാസം മുൻപ് നിശ്ചയിച്ചിരുന്നു. ഒരു മാസം മുൻപ് ആയിരുന്നു ബൈക്ക് അപകടത്തിൽപ്പെട്ട് മണിക്ക് ഗുരുതരമായി പരുക്കേറ്റത് . ചികിത്സയിലിരിക്കെ മണി മരിച്ചു. പിന്നാലെ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രഫുല്ലയുെട മൃതദേഹം കണ്ടെത്തിയത്.

മണിയുടെ സംസ്കാര ചടങ്ങിൽ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു . തിരിച്ച് കുമ്പളയിലെ വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പ്രഫുല്ലയുെട മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബം ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (39 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (43 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends