യുവതിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ചെയ്തത്...

ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ആരെയും അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. യുവതിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയുടെ തല മൊട്ടയടിക്കുകയും, മുഖത്ത് ചായം പുരട്ടുകയും ചെയ്ത ശേഷം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. ഓരോ ക്ഷേത്രത്തിന് മുന്നില്‍ എത്തുമ്‌ബോഴും ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഇവരെ പരസ്യമായി മുഖത്തടിക്കുകയും. ഇനി ഞാന്‍ ആ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യുവതിയെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.
വിവാഹം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞപ്പോളാണ് ഭര്‍ത്താവ് യുവതിയെ സംശയിക്കാന്‍ തുടങ്ങിയത്. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. യുവാവിന്റെ സംശയത്തെ തുടര്‍ന്ന് ഭതൃഗൃഹത്തിലും യുവതി കടുത്ത പീഡനങ്ങള്‍ക്ക് ഇരയായിരുന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പോലീസില്‍ പരാതി നല്‍കാന്‍ യുവതി ആദ്യം വിസമ്മതിച്ചെങ്കിലും ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























