ഇന്നസെന്റാകെ മാറിപ്പോയി; അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാലിന് കൈമാറിയതോടെ സ്വതന്ത്രമായി ഇന്നസെന്റ്

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ പ്രതികരണവുമായി നിരവധി ആളുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മയുടെ മുന്‍ പ്രസിഡന്റായിരുന്ന ഇന്നസെന്റ് അതില്‍ പ്രതികരണം നടത്തിയിരുന്നില്ല.
എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു ബന്ധവുമില്ലാത്ത ഉത്തരങ്ങളാണ് ഇന്നസെന്റ് നല്‍കിയത്. മീറ്റിങ്ങിന് വന്നതാണ്, അതിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഇനിയൊരു വണ്ടി വരാനുണ്ട്. അതിന് കാത്തിരിക്കുകയാണ്, എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.
മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒരു ബന്ധവുമില്ലാത്ത ഈ മറുപടി ആവര്‍ത്തിക്കുക മാത്രമാണ് ഇന്നസെന്റ് ചെയ്തത്. ഗണേഷ് കുമാറിന്റെ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു എന്നീ ചോദ്യങ്ങള്‍ക്കാണ് പരിഹസിച്ച് ഇന്നസെന്റ് മറുപടി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























