Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആലപ്പുഴയില്‍ തുടക്കം

01 JULY 2018 11:08 AM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യാനന്തരകാലത്തെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളായ കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് നൂറാം പിറന്നാള്‍. ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് ആലപ്പുഴയില്‍ തുടക്കമായി. ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും ഇന്നലെ മുതല്‍ എത്തിത്തുടങ്ങി.

ശനിയാഴ്ച മുതല്‍ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ ആശംസകളും സമ്മാനങ്ങളുമായി എത്തുന്നവരുടെ തിരക്കാണ്.

1919 ജൂലൈയില്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ഗ്രാമത്തില്‍ ജനിച്ചു. തുറവൂര്‍ തിരുമല ദേവസ്വം സ്‌കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസിലും സെന്റ് തെരേസാസിലുമായി ബിരുദപഠനം. തുടര്‍ന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമബിരുദം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവനരംഗത്തിറങ്ങി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തനമില്ലാതിരുന്ന കേരള രാഷ്ട്രീയത്തിലിടം നേടിയത്. 

ട്രേഡ് യൂണിയന്‍ കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദീര്‍ഘകാലം കേരള കര്‍ഷകസംഘം പ്രസിഡന്റായിരുന്നു. 1952 ലും 54 ലും തിരുകൊച്ചി നിയമസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 1957 ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയില്‍ റവന്യു മന്ത്രിസ്ഥാനം അലങ്കരിച്ചു. വിവാദമായ കാര്‍ഷിക പരിഷ്‌കരണ നിയമം പാസ്സാക്കിയത് ഈ സമയത്താണ്. ഇതേ വര്‍ഷം തന്നെയായിരുന്നു പ്രമുഖ നേതാവും മന്ത്രിയുമായിരുന്ന ടി. വി. തോമസുമായുള്ള വിവാഹം. 1964 ല്‍ പാര്‍ട്ടി വിഭജനത്തിനു ശേഷം പുതുതായി രുപീകരിക്കപ്പെട്ട സി. പി. ഐ. (എം) ല്‍ ഗൗരിയമ്മ ചേര്‍ന്നു. 

രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിരവധി ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള ഗൗരിയമ്മ ഇരുപതു കൊല്ലത്തോളം മഹിളാസംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967, 80, 87 കാലത്ത് ഇടതുപക്ഷ മന്ത്രിസഭകളില്‍ അംഗമായി. 1987 ല്‍ വനിതാ കമ്മീഷന്‍ നിയമവും അഴിമതി നിരോധന നിയമവും പാസ്സാക്കി. 1994 ല്‍ സി. പി. ഐ. (എം) ല്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജനാധിപത്യ സംരക്ഷണ സമിതി രുപീകരിച്ചു. ജെ .എസ്. എസ്. യു. ഡി. എഫിന്റെ ഘടക കക്ഷിയാകുകയും 2001 ല്‍ യു. ഡി. എഫ്. മന്ത്രിസഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1977 ലും 2006 ലും ഒഴികെ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 

ഇപ്പോള്‍ ജെ. എസ്. എസ്. ജനറല്‍ സെക്രട്ടറിയാണ്. 'ആത്മകഥ' യാണ് പ്രസിദ്ധീകരിച്ച കൃതി. 'ആത്മകഥ' യിലെ ആദ്യ അദ്ധ്യായമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമരക്കാലത്തെ കലുഷമായ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക മേഖലകളിലൂടെ കേരളത്തെ കൈപിടിച്ചു നടത്തിയവരില്‍ പ്രമുഖയായ ഗൗരിയമ്മ, തന്റെ ജീവിതത്തിലേയ്ക്കും രാഷ്ട്രീയത്തിലേക്കും ഓര്‍മകളിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ് ഗൗരിയമ്മ. ഒരു കമ്മ്യൂണിസ്‌റ്റെന്ന നിലയിലും സ്ത്രീ എന്ന നിലയിലും നേരിട്ട പൊള്ളുന്ന അനുഭവങ്ങള്‍, ആശയപരമായും പ്രത്യയശാസ്ത്രപരമായും യാതൊരു കെട്ടുപാടുകളുമില്ലാതെ തുറന്നെഴുതുകയാണിവിടെ. അതുകൊണ്ടു തന്നെ ഇതിലെ ഓരോ വരികളിലും നേരിന്റെ വജ്രത്തിളക്കം കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (37 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (46 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends