Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു ; വൈദികർക്കെതിരെ ലൈംഗീകാരോപണം ഉയർന്നതോടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു

01 JULY 2018 01:16 PM IST
മലയാളി വാര്‍ത്ത

വൈദികർക്കെതിരെ ലൈംഗീകാരോപണം ഉയർന്നതോടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പുതിയതായി തുടങ്ങിയ വെബ്‌സൈറ്റ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന കുറിപ്പ് ഇങ്ങനെ ;

പൗരോഹിത്യ വന്ധ്യംകരണം – സാധ്യതയും തെറ്റിധാരണയും

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു ക്രിസ്ത്യൻ വികാരി (പുരോഹിതൻ എന്ന അർത്ഥത്തിൽ അല്ല ,വികാരങ്ങൾ ഉള്ളവൻ എന്ന അർത്ഥത്തിൽ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതിൽ ജനിച്ച കുഞ്ഞിനെ പെൺകുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്ഷമായിക്കാണും . പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചർച്ച ചെയ്തതുമാണ് . ആ അവസരത്തിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ നാണക്കേടുണ്ടെന്നും പള്ളി വികാരിമാർ ഒന്നുകിൽ വിവാഹം ചെയ്ത കുടുംബമായി ജീവിക്കുകയോ അല്ലെങ്കിൽ വന്ധ്യംകരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ എഴുതിയിരുന്നു . വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ(!) എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു .


വന്ധ്യംകരിക്കുക എന്ന് വെച്ചാൽ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലർ പ്രചരിപ്പിക്കുക വരെയുണ്ടായി ,
മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാൻ കൊട്ടാരങ്ങളും സഞ്ചരിക്കാൻ ആഡംബരകാറും കൂടി ആകുബോൾ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാൻ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും ,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവർ അതായിക്കൊള്ളട്ടെ ,അതിൽ ഒരു തെറ്റുമില്ല . അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തിൽ വലിയ ചർച്ചയായതിൽ ഞാൻ സന്തോഷിക്കുന്നു . കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതൻ എനിക്ക് ദീർഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തൻ വക്കീൽ എനിക്ക് വക്കീൽ നോട്ടീസും അയക്കുകയുണ്ടായി.രണ്ടും രസകരമായിരുന്നു .


ഇതിനൊക്കെ പുറമെ ന്യൂസിലാന്റിൽ നിന്നും നഴ്‌സിന്റെ ഭർത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാൻ അവിടെയെങ്ങാനും ചെന്നാൽ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതിൽപ്പിന്നെ ഞാൻ ആവഴിക്കു പോയിട്ടില്ല (കാരണം ഞാൻ സ്ഥിരമായി ചായകുടിക്കാൻ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് )ആസ്‌ത്രേലിയയിൽ ഒരു പരിപാടിയിൽ പങ്കെടുവാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്ന ചിലർ ഞാൻ സഭയെ അവഹേളിച്ച ആളായതിനാൽ പരിപാടി ക്യാൻസൽ ചെയ്തു.( ഹോ ഞാനാകെ തകർന്നുപോയി)
എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനിൽ നിന്നും സാക്ഷാൽ പോപ്പിന്റെ പ്രഖ്യാപനം വന്നു . പുരോഹിതർ വിവാഹാം കഴിക്കാം എന്ന് .


അതും ഇവിടത്തെ സഭകൾ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ . പരിണിത ഫലമോ കുമ്പസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാർ ചേർന്ന് പീഡിപ്പിച്ചു എന്ന ഭർത്താവിന്റെതന്നെ പരാതി ജന്മ മുഴുവൻ കേട്ടു . അതിന്റെ ചൂടാറും മുബേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗീക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു. ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകൾക്കായി ജന്മ കാതോർത്തിരിക്കുന്ന വേളയിൽ പറയൂ ഞാൻ പറഞ്ഞത് തെറ്റാണോ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (39 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (48 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends