Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കോഴിക്കോടും മലപ്പുറവും ഇനി നിപ രഹിത ജില്ലയായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു; രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി; മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡും സമ്മാനിച്ചു

01 JULY 2018 01:50 PM IST
മലയാളി വാര്‍ത്ത

മലപ്പുറവും കോഴിക്കോടും നിപാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.

രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി. നിപ നിയന്ത്രണവിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആദരവും ചടങ്ങില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ വച്ച് 2017ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകളും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിതരണം ചെയ്തു. 

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍, ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തില്‍ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരന്‍ പിള്ള സി., ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് സെക്ടറില്‍ കരമന ഇ.എസ്.ഐ. ഡിസ്‌പെന്‍സറിയിലെ ഡോ. എസ്. രാധാകൃഷ്ണന്‍, ആര്‍.സി.സി., ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയില്‍ തിരുവനന്തപുരം ആര്‍.സി.സി.യിലെ ഡോ. ചന്ദ്രമോഹന്‍ കെ., ദന്തല്‍ മേഖലയില്‍ തിരുവനന്തപുരം ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്‌സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോണ്‍ എന്നിവരാണ് മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയത്. 

നിപ വൈറസ് കണ്ടുപിടിക്കാന്‍ മുന്‍കൈയ്യെടുത്ത കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എ.എസ്. അനൂപ് കുമാറിന് സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

നിപ നിയന്ത്രണത്തില്‍ ത്യാഗോജ്ജ്വല സേവനം നടത്തിയവരേയും ആദരിച്ചു. ലിനിയുടെ കുടുംബം, കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ്, മലപ്പുറം ജില്ലാകളക്ടര്‍ അമിത് മീണ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജി. അരുണ്‍കുമാര്‍, ബേബി മെമ്മോറിയല്‍ ആശുപത്രി ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ് കുമാര്‍, കോഴിക്കോട് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, അപ്പോള സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.ഡി. ഡോ. അബ്ദുള്‍ ഗഫൂര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് കോഴിക്കോട്, ജില്ലാ മെഡിക്കല്‍ ഓഫീസ് മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, ജനറല്‍ മെഡിസിന്‍ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ്, റവന്യൂ വകുപ്പ് കോഴിക്കോട്, കോര്‍പറേഷന്‍ കോഴിക്കോട്, ആരോഗ്യ കേരളം കോഴിക്കോട്, പ്രസ്‌ക്ലബ്ബ് കോഴിക്കോട്, ഐ & പിആര്‍ഡി കോഴിക്കോട്, മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ജില്ല മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കോഴിക്കോട്, ഹെല്‍ത്ത് & ഫാമിലി വെല്‍ഫെയര്‍ ട്രെയിനിംഗ് സെന്റര്‍ മലാപ്പറമ്പ്, എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ്, ബാലുശേരി താലൂക്ക് ആശുപത്രി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍, റൂറല്‍ എസ്.പി., ഫോറസ്റ്റ് വിഭാഗം, പി.എച്ച്.സി. ചെങ്ങരോത്ത്, പി.എച്ച്.സി. കോട്ടൂര്‍, പി.എച്ച്.സി. ചെക്കിയാട്, പി.എച്ച്.സി. നരിപ്പറ്റ, പി.എച്ച്.സി. ആവള, പി.എച്ച്.സി. പന്നിക്കോട്ടൂര്‍, സി.എച്ച്.സി. ഒളവണ്ണ, പി.എച്ച്.സി. കൂരാചുണ്ട്, പി.എച്ച്.സി. കൊടിയത്തൂര്‍, പി.എച്ച്.സി. ചെങ്ങോട്ടുകാവ്, മലപ്പുറത്തുള്ള പി.എച്ച്.സി.കളായ തെന്നല, മൂര്‍ക്കനാട്, തേഞ്ഞിപ്പാലം, ഹൗസ് സര്‍ജന്‍ അസോസിയേഷന്‍ കോഴിക്കോട്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍, കമ്പാഷണേറ്റ് കോഴിക്കോട് എന്നിവര്‍ക്ക് പ്രശസ്തി പത്രം നല്‍കി ആദരിച്ചു.

രോഗികളെ നേരിട്ട് പരിചരിച്ചവര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (37 minutes ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (46 minutes ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (5 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (6 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (6 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (7 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (7 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (7 hours ago)

Malayali Vartha Recommends