അത് പറഞ്ഞത് ഞാന്‍ തന്നെ....ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് താന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഊര്‍മിള ഉണ്ണി; 'എഎംഎംഎ മീറ്റിങ്ങില്‍ തനിക്കു മാത്രമാണ് അതിനു ധൈര്യമുണ്ടായത്'

ഞാന്‍ അത്തരക്കാരിയല്ല. ഞാന്‍ അവള്‍ക്കൊപ്പമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നെുവെന്ന് സ്ഥിരീകരിച്ച് നടി ഊര്‍മിള ഉണ്ണി. എഎംഎംഎ മീറ്റിങ്ങില്‍ തനിക്കു മാത്രമാണ് അതിനു ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാല്‍ അവര്‍ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. നടി ആക്രമിക്കപ്പട്ട കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ എഎംഎംഎയില്‍ ആവശ്യം ഉന്നിയിച്ച ഊര്‍മിള ഉണ്ണിക്കതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താരം പങ്കെടുക്കുന്ന ചടങ്ങ് അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളും ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. നേരെത്ത എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തും നടിയെ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. അത്തരത്തിലുള്ള സംശയമാണു തന്റെ ഭാഗത്തു നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയില്‍ പുറത്തു വരുന്ന വാര്‍ത്തകളില്‍ പലതും വാസ്തവ വിരുദ്ധമാണ്. താന്‍ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊര്‍മിള ഉണ്ണി കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























