അമ്മ നടത്തുന്നത് വൃത്തികെട്ട നാടകമോ; അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കിയത് ശെരിയാണ്; പക്ഷേ ആ തീരുമാനം ഒരുവര്‍ഷം മുമ്പേ മരവിപ്പിച്ചു; ഇപ്പോള്‍ നടക്കുവന്നത് വെറും പ്രഹസനം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കിയതും പിന്നീട് തിരിച്ചെടുത്തതുമെല്ലാം വെറും പ്രഹസനമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചന കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ഒരു വര്‍ഷം മുമ്പ് തന്നെ ദിലീപിനെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ ഇപ്പോള്‍ പുറത്ത് വരുന്നത്.
മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന അവെയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. പിന്നീട് ചേര്‍ന്ന യോഗത്തില്‍ ദിലീപിനെ പുറത്താക്കിയ തീരുമാനം റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഇത് പുറം ലോകം അറിഞ്ഞില്ല പുറത്താക്കിയ തീരുമാനത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം റദ്ദാക്കിയത്. തുടര്‍ന്ന് ജനറല്‍ ബോഡി യോഗം വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിഷയം ചര്‍ച്ചയായില്ല. തുടര്‍ന്ന് എക്‌സിക്യൂട്ടീവിന് പുറത്തുള്ള ഊര്‍മിള ഉണ്ണി വഴി വിഷയം ചര്‍ച്ചയാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























