മഹാരാജാസ് കോളേജ് ഹോസ്റ്റലില് എസ് എഫ് ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില് എസ് എഫ് ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് മരിച്ചത്. ഇരുപതു വയസായ അഭിമന്യു എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ്. കോട്ടയം സ്വദേശിയായ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അര്‍ജുന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെ എടുത്തതായും സൂചനയുണ്ട്. വൈകുന്നേരം പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
https://www.facebook.com/Malayalivartha



























