അടിപിടിക്കേസില്‍ പിടിയിലായവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു; എസ്.ഐ അടക്കം രണ്ട് പേര്‍ക്ക് പരുക്ക്

അടിപിടിക്കേസില്‍ പിടിയിലായവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐ അടക്കം രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. എസ്.ഐ സനല്‍ രാജു, സി.പി.ഒ അനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എത്തിച്ച ലിന്റോ രമേശ്, ബെര്‍ലിന്‍ മാത്യൂ എന്നിവരാണ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌റ്റേഷനില്‍ കമ്പ്യുട്ടറുകള്‍ അടക്കം പ്രതികള്‍ തല്ലിത്തകര്‍ത്തു.
https://www.facebook.com/Malayalivartha



























