ചോരക്കളമായി മഹാരാജാസ് കോളേജ്: പോസ്റ്റര്‍ ഒട്ടിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കൊണ്ടെത്തിച്ചത് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍;മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍: മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വിദ്യാര്‍തഥിയുടെ കൊലപാതകത്തില്‍ നടുങ്ങി മെട്രോ നഗരം. രാത്രി പന്ത്രണ്ടുമണിക്കാണ് സംഭവം. മഹരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായ രണ്ടുപേര്‍. രാത്രി പന്ത്രണ്ട് മണിയോടെയാണ് അഭിമന്യുവിനും, ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശി അര്‍ജുനും കുത്ത് ഏറ്റത്.
അഭിമന്യുവിന് ഒപ്പം കുത്തേറ്റ കോട്ടയം സ്വദേശി അര്‍ജ്ജുന്‍ ചികില്‍സയിലാണ്. നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്നുപേര്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് എന്ന് പോലീസ് അറിയിച്ചു. മരിച്ച അഭിമന്യു എസ്എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റി അംഗമാണ്. രണ്ടാം വര്‍ഷ കെമസ്ട്രി ബിരുദ വിദ്യാര്‍ത്ഥിയാണ് അഭിമന്യു. ഞായറാഴ്ച വൈകീട്ട് പോസ്റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ ക്യാംപസ് ഫ്രണ്ട് തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം നടന്നത്.
https://www.facebook.com/Malayalivartha



























