ഇന്നു മുതല്‍ എറണാകുളം കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ

ഇന്നു മുതല്‍ എറണാകുളം കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ . കോട്ടയം ഏറ്റുമാനൂര്‍ ഭാഗത്തു റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ മാസം 14 വരെ നിയന്ത്രണം തുടരും. ഇന്നു മുതല്‍ ഉച്ചയ്ക്കു 12ന് എറണാകുളം സൗത്തില്‍നിന്നു പുറപ്പെടേണ്ട എറണാകുളംകായംകുളം പാസഞ്ചര്‍ 45 മിനിറ്റ് വൈകിയാണു പുറപ്പെടുക.
കൊല്ലം ജംഗ്ഷനില്‍നിന്ന് രാവിലെ 11.10നു പുറപ്പെടേണ്ട കൊല്ലംഎറണാകുളം മെമു ഒരു മണിക്കൂറും 25 മിനിറ്റും വൈകും. ഹൈദരാബാദ്തിരുവനന്തപുരം ശബരി എക്‌സ്പ്രസും മംഗളൂരുനാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസും, കുറുപ്പന്തറവൈക്കം റോഡ് ഭാഗത്ത് 20 മുതല്‍ 25 മിനിറ്റുവരെ പിടിച്ചിടും. കോര്‍ബതിരുവനന്തപുരം ദ്വൈവാര എക്‌സ്പ്രസ് ഇന്ന് ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടും. 6,9,13 തീയതികളിലും നിയന്ത്രണം തുടരും.
ഡെറാഡൂണ്‍കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ ജൂലൈ നാലിനും 11നും ഏറ്റുമാനൂരില്‍ 20 മിനിറ്റ് പിടിച്ചിടും.
https://www.facebook.com/Malayalivartha



























