കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് സിബിഐ നടത്തിയ പരിശോധനയില്‍ എഞ്ചിനീയറിംഗ് മേധാവയടക്കം മൂന്നു പേര്‍ പിടിയില്‍

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സിബിഐ നടത്തിയ പരിശോധനയില്‍ എഞ്ചിനീയറിംഗ് മേധാവിയടക്കം മൂന്നുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് അഞ്ച് കോടിയോളം രൂപ കണ്ടെത്തി. എഞ്ചിനീയറിംഗ് ചീഫ് രാകേഷ് സൈനികര്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണത്തില്‍ കരാറുകാരില്‍ നിന്നും 83 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലായിരുന്നു പരിശോധന. നാവികസേനയിലെ എഞ്ചിനീയറിംഗ് മേധാവിയായ രാകേഷ്‌കുമാര്‍ ഗാര്‍ഗിള്‍ അടക്കം മൂന്ന് പേരാണ് കൈക്കൂലിക്കേസില്‍ സിബിഐ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
കൊച്ചി നാവിക ആസ്ഥാനത്തെ രാജേഷ്‌കുമാര്‍ ഗാര്‍ഗിളിന്റെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയില്‍ മൂന്നരക്കോടിയോളം രൂപയാണ് കണ്ടെടുത്തത്. നാവികസേനയിലെ സൈനികര്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണത്തില്‍ കരാറുകാരില്‍ നിന്ന് 83 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആര്‍കെ ഗാര്‍ഗിളിനെതിരായ പരാതി.
ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ നിന്നായി അഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഇവരുടെ ദില്ലിയിലെയും കൊച്ചിയിലെയും വീടുകളിലും ഇവരുടെ ബന്ധുവീടുകളിലും ഒരേസമയമാണ് പരിശോധന നടന്നത്. പണത്തിനു പുറമേ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha



























