വര്‍ക്കല നഗര സഭയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലറും ഡിസിസി അംഗവുമായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നഗ്നതാ പ്രദര്‍ശനത്തിന് പാരാതി

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുണ്ടഴിച്ചുടുത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതായി ആരോപണം. വര്‍ക്കല ചെയര്‍പേഴ്‌സന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.
വര്‍ക്കല നഗര സഭയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലറും ഡിസിസി അംഗവുമായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയാണ് പരാതിയുയരുന്നത്. ഇക്കഴിഞ്ഞ 28 ന് നഗരസഭയില്‍ മദ്യപിച്ചെത്തിയ ഇയാള്‍ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ മുണ്ടഴിച്ചു നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണാണ് വര്‍ക്കല പോലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ ഈ ആരോപണം കൗണ്‍സിലര്‍ നിഷേധിച്ചു.
തന്റെ വാര്‍ഡില്‍ മട്ടില്‍ മുടു മുതല്‍ ശിവഗിരി വരെയുള്ള തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് കാണിച്ച ചെയര്‍പേഴ്‌സണു പരാതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ഇയാള്‍ പറയുന്നു.
ചെയര്‍പേഴ്‌സണിനെ കണ്ടശേഷം തിരിച്ചിറങ്ങവേ, മുണ്ട് അബദ്ധത്തില്‍ അഴിഞ്ഞു പോകുകയാണുണ്ടായതത്രേ. പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയിലേക്ക് പോകുന്ന തെരുവു വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി.
ഇതേ ചൊല്ലി ചെയര്‍പേഴ്‌സണും വാര്‍ഡ് കൗണ്‍സിലറുമായി ഏറെ നാളായി പടലപ്പിണക്കം നില നില്‍ക്കുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഈ സംഭവമുണ്ടായത്.
ചെയര്‍പേഴ്‌സണിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരെ വര്‍ക്കല പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























