കുമ്പസാര രഹസ്യം ചോര്‍ത്തി അത് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം ഒരു വൈദികനും പിന്നീട് ഇയാള്‍ ലൈംഗികചൂഷണം നടത്തുന്നതിന്റെ ദൃശ്യം കാട്ടി മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കി ; പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്

കുമ്പസാര രഹസ്യം കാണിച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും. അഞ്ച് വൈദികർക്കെതിരെ ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാകും എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത്. കുമ്പസാര രഹസ്യം ചോര്‍ത്തി ഭാര്യയെ പീഡനത്തിന് ഉപയോഗിച്ചു എന്ന് വൈദികര്‍ക്കെതിരേ ഉയര്‍ന്ന പരാതിയില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പരാതിക്കാരനില്‍ നിന്നും മൊഴിയെടുത്തു. ഓര്‍ത്തഡോക്‌സ് സഭകളുടെ വൈദികര്‍ക്ക് എതിരേയാണ് ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ നടക്കുന്ന തെളിവെടുപ്പുകളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ മൊഴിയെടുക്കല്‍ നടക്കുന്നത്.
കുമ്പസാര രഹസ്യം ചോര്‍ത്തി അത് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം ഒരു വൈദികനും പിന്നീട് ഇയാള്‍ ലൈംഗികചൂഷണം നടത്തുന്നതിന്റെ ദൃശ്യം കാട്ടി മറ്റുള്ളവരും യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ഭര്‍ത്താവ് വെളിപ്പെടുത്തിയത്. ആരോപണത്തെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത പോലീസ് കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യൂവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കല്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha



























