ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് അമ്മയുടെ സഹായത്തോടെ ആര്‍.എസ്.എസുകാര്‍ തടവിലാക്കിയിരുന്ന പെണ്‍കുട്ടിക്ക് പ്രണയസാഫല്യം

രണ്ട് വര്‍ഷം സംഘ് പരിവാര്‍ തടങ്കലിലായിരുന്ന യുവതിക്ക് പ്രണയസാഫല്യം. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മാതാവ് സംഘ് പരിവാറുകാരുടെ സഹായത്തോടെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച തൃശൂര്‍ കണ്ടാണശ്ശേരി സ്വദേശി അഞ്ജലി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. തൃശൂര്‍ കൂനംമൂച്ചി സ്വദേശി മനാസുമായി തൃശൂര്‍ കുന്നംകുളം സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു വിവാഹം. മനാസിന്റെയും അഞ്ജലിയുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും റജിസ്ട്രാര്‍ ഓഫിസിലെത്തിയിരുന്നു.
അഞ്ജലിയുടെ അച്ഛന്‍ പ്രകാശിന്റെ അടുത്ത സുഹൃത്തായിരുന്നു മനാസ്. പ്രകാശന്റെ മരണത്തോടെയാണ് മനാസുമായി മകള്‍ക്കുള്ള പ്രണയം അമ്മ എതിര്‍ത്തത്. പിന്നെ അഞ്ജലിയെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു. എറണാകുളം അമൃത അസ്പത്രിയില്‍ വെച്ച് ഡോക്ടര്‍മാരുടെ സഹായത്തോടെ അഞ്ജലിയെ മാനസിക രോഗിയാക്കാനുള്ള ശ്രമവും നടന്നു. പ്രണയത്തിന്റെ പേരില്‍ ഇരുവരും നേരിട്ടത് സമാനതകളില്ലാത്ത പീഡനങ്ങളാണ്.
മംഗലാപുരത്തെ തടങ്കലില്‍ നിന്ന് അഞ്ജലി ഡി.ജി.പി ലോക്‌നാഥ് ബഹറക്കയച്ച വീഡിയോ സന്ദേശം പുറത്ത് വന്നതോടെയാണ് പീഡന വിവരം അഞ്ജലിയുടെ ബന്ധുക്കള്‍ പോലും അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ മംഗലാപുരം കോടതിയെ സമീപിച്ച് അഞ്ജലിയെ മോചിപ്പിക്കുകയായിരുന്നു. അഞ്ജലിയുടെ പരാതിയില്‍ അമ്മയും അമൃത ആസ്പത്രി ഡോകറും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും നാട്ടുകാര്‍ക്കുമായി അടുത്തയാഴ്ച വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു.
https://www.facebook.com/Malayalivartha



























