എതിരാളികളുടെ കൊലക്കത്തിക്കിരയായ 33ാമത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഭിമന്യൂ, കോളജ് ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്ന് പിടിച്ച് നിര്‍ത്തുകയും, മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നെന്നും തല്‍ക്ഷണം മരിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച അര്‍ജ്ജുന്‍, വിനീത് എന്നീ വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. ഇതില്‍ അര്‍ജ്ജുന്റെ നില ഗുരുതരമാണ്. എതിരാളികളുടെ കൊലക്കത്തിക്കിരയായ 33ാമത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ് അഭിമന്യു എന്നും കോടിയേരി പറഞ്ഞു.
വിദ്യാര്‍ത്ഥി രംഗത്ത് നിന്നും ഒറ്റപ്പെട്ട തീവ്രവാദ ശക്തികള്‍ അക്രമം നടത്തി ഭീതിപരത്തി വിദ്യാര്‍ത്ഥികളെ കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. വിവിധതലത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ ശക്തികളാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ക്യാമ്പസുകളില്‍ അക്രമം വ്യാപിപ്പിക്കുന്നത്. എസ്.ഡി.പി.ഐക്കാര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു. എസ്.എഫ്.ഐ ഇടുക്കി ജില്ലാകമ്മിറ്റിയംഗവും മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ തിങ്കളാഴ്ച പുലര്‍ച്ചെ കോളജിനകത്ത് കയറി ഒരു സംഘം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. ആസൂത്രിതമായ കൊലപാതകമാണ് എസ്.ഡി.പി.ഐക്കാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസ്സും, എസ്.ഡി.പി.ഐയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമപരമ്പരകളുടെ ഭാഗമാണ് ഈ സംഭവം. കോളജ് ക്യാമ്പസുകളില്‍ ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദ ശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണം. അത്യന്തം പ്രതിഷേധാര്‍ഹമായ ഈ സംഭവം നടത്തിയ അക്രമികളെ ഒറ്റപ്പെടുത്താന്‍ ജനങ്ങളാകെ മുന്നോട്ടു വരണം. ഇതിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























