എസ് എഫ് ഐ യുടെ തട്ടകങ്ങളിൽ വലവിരിക്കാൻ തീവ്രവാദികൾ; കേരളം കാത്തിരിക്കുന്നത് ചോരപാടുള്ള രാപ്പകലുകളോ?

എസ് എഫ് ഐ ക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഏറെ നാളായി നുഴഞ്ഞ് കയറി കൊണ്ടിരുന്ന എസ്ഡിപിഐയുടെ രഹസ്യ അജണ്ടയാണ് മഹാരാജാസിലെ കൊലപാതകമെന്ന് സംശയം. സംസ്ഥാനത്തെ ക്യാമ്പസുകൾ കുരുതിക്കളമാക്കണമെന്ന അജണ്ടയാണ് എറണാകുളത്ത് ചിലർ നടപ്പിലാക്കിയത്.
മഹാരാജാസ് മോഡൽ കൊലപാതകം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള കാമ്പസുകളിലും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് തീവ്രവാദ സംഘടനകൾ . തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകൻ പ്രൊഫ.റ്റി.ജെ ജോസഫിന്റെ കൈ വെട്ടിയ സംഘത്തിന്റെ സമാനനീക്കം തന്നെയാണ് ഇതിനു പിന്നിലും. മഹാരാജാസിലെ കത്തി പടർന്ന യൗവനമായിരുന്നു അഭിമന്യം. അങ്ങനെയുള്ള ഒരാളെ നോട്ടമിടാൻ തീരുമാനിച്ചത് മഹാരാജാസിലെ എസ് എഫ് ഐ അപ്രമാദിത്വം അവസാനിപ്പിക്കുന്നതിനാണ്.
പ്രധാന കോളേജുകളിൽ സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. പല കോളേജുകളിലും കെ എസ് യു ,എ ബി.വി പി തുടങ്ങിയ ഒരു സംഘടനകളെയും പ്രവർത്തിക്കാൻ എസ് എഫ് ഐ അനുവദിക്കാറില്ല. പല കാമ്പസുകളിലും രഹസ്യമായാണ് ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നത്. ഇക്കാലമത്രയും സി പി എം, കോൺഗ്രസ് തുടങ്ങിയ സംഘടനകളിലാണ് എസ് സി പി ഐ പോലുള്ള സംഘടനകൾ നുഴഞ്ഞ് കയറി പ്രവർത്തിച്ചിരുന്നത്. എന്നാൻ സ്വന്തം പാർട്ടിക്കാർ അല്ലാത്തവരെ തിരിച്ചറിഞ്ഞതോടെ മുഖ്യധാരാ പാർട്ടികൾ അവരെ പുറത്താക്കി. പകൽ സി വൈ എഫ് ഐ യും രാത്രി എൻ ഡി എഫുമായി പ്രവർത്തിക്കുന്നവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്ന് പോലീസിനറിയാം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മനുഷ്യാവകാശ സമരങ്ങൾക്ക് പിന്നിലും തീവ്രവാദ സംഘടനകളുടെ രഹസ്യ ഇടപെടലുള്ളതായി ആരോപണമുണ്ട്. അവർ മുഖ്യധാരയിലേക്ക് ഇറങ്ങാനുള്ള ശ്രമങ്ങൾ ഏറെ നാളായി നടത്തുകയാണ്. ജനപ്രീതിയുള്ള വിഷയങ്ങൾ കണ്ടെത്തി അതിന് പിന്നിൽ അണിനിരക്കുന്നത് തന്ത്രപരമായ നീക്കമാണ്. അവരെ ഉപയോഗിച്ച് സമൂഹത്തിൽ കടന്നു കയറുകയാണ് ലക്ഷ്യം.
പ്രധാന രാഷ്ട്രീയ കക്ഷികൾ ഇക്കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. എന്നാൽ തിരിച്ചറിഞ്ഞപ്പോൾ വൈകി പോയി. ഒരു പ്രത്യേക മതവിശ്വാസികളെ പിണക്കേണ്ടന്ന് കരുതിയാണ് അവരെ ഒപ്പം നിർത്താൻ പ്രധാന രാഷ്ട്രീയ കക്ഷികൾ തീരുമാനിച്ചത്. സ്വന്തം നില വിട്ട് കാര്യങ്ങൾ കൈമറിഞ്ഞപ്പോഴാണ് പ്രമുഖർ തീരുമാനം മാറ്റിയത്. പുതിയ തലമുറയിൽ സ്വന്തം നിലപാടുകൾ കുത്തിവയ്ക്കുക എന്നതാണ് ലക്ഷ്യം. അതിന് തടസം നിൽക്കുന്നവർ ആരായാലും അവസാനിപ്പിക്കും എന്നു തന്നെയാണ് അവരുടെ നിലപാട്.
https://www.facebook.com/Malayalivartha
























