അഭിമന്യു കൊലക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ തയ്യാറാണെങ്കിലും കേരളാ പൊലീസ് യുഎപിഎ വകുപ്പ് ചുമത്താത്തത് തടസമാകുന്നു

അഭിമന്യു കൊലക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ തയ്യാറാണെങ്കിലും കേരളാ പൊലീസ് യുഎപിഎ വകുപ്പ് ചുമത്താത്തതിനാലാണ് ഇത് സാധ്യമാകാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിപിഎം സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിമന്യു,സച്ചിന്‍, വിശാല്‍, ശ്യാമപ്രസാദ് കൊലക്കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെയും എസ് ഡിപിഐക്കെതിരെയും കൃത്യമായ അന്വേഷണം നടന്നാല്‍ പല സിപിഎം നേതാക്കളുടേയും പൊയ്മുഖം അഴിഞ്ഞു വീഴുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ അതിന് മുതിരാത്തത്. അഭിമന്യു വധക്കേസില്‍ പിടിയിലാകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 90 ദിവസം കൊണ്ട് ജാമ്യം നല്‍കി പുറത്തു വിടാമെന്ന് സിപിഎം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന അഭിമന്യുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ നടക്കുന്നവരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പേടിക്കേണ്ടത്. സഹപ്രവര്‍ത്തകന്റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാന്‍ പോലും മടിക്കാത്തവരായി നേതാക്കള്‍ മാറിയെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ഗ്രനേഡ് പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു അടക്കം ആറ് പേര്‍ക്ക് പരുക്ക്. കൊല്ലം ജില്ലാ സെക്രട്ടറി വിശാഖ്, ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് വിമേഷ്, ശ്രീകാര്യം ഏരിയ പ്രസിഡന്റ് സായ് പ്രശാന്ത്, പ്രവര്‍ത്തകരായ അമല്‍, ശ്രീലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അമലിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഗ്രനേഡ് പൊട്ടിത്തെറിച്ച് വിമേഷിന് കണ്ണിന് പരുക്കേറ്റു. ഇയാളെ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ജല പീരങ്കി ഉപയോഗിച്ച് പൊലീസ് പിന്തിരിപ്പിച്ചു. മടങ്ങിപ്പോയ പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിനെ പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അനാവശ്യമായി ലാത്തിച്ചാര്‍ജ് നടത്തിയതിനെപ്പറ്റി അന്വേഷണം നടത്താമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി. ഇതേ തുടര്‍ന്നാണ് രംഗം ശാന്തമായത്.
https://www.facebook.com/Malayalivartha

























