ബി.എസ്.എന്‍.എല്‍ 'വിങ്‌സ്' എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ടെലിഫോണ്‍ സേവനം തുടങ്ങി

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ബി.എസ്.എന്‍.എല്‍ 'വിങ്‌സ്' എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ (Voice Over Internet Protocol - VoIP) അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് (app) അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്.
കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bsnl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുന്ന വേളകളില്‍ ഇന്ത്യയിലെ ഏതു നമ്പറിലേക്കും ലോക്കല്‍ കോള്‍ എന്ന പോലെ വിളിക്കാന്‍ സാധിക്കുന്നതാണ്.
ഏതു സേവനദാതാവിന്റയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളതാണ് ഈ സേവനം. മൊബൈല്‍ കവറേജ് കുറവുള്ള ഇടങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്് വര്‍ക്ക് ഉപയോഗിച്ച് കോളുകള്‍ ചെയ്യുവാന്‍ ഉള്ള സൗകര്യവും ഇതിന്റെ വരിക്കാര്‍ക്ക് ലഭ്യമായിരിക്കും.നിലവിലുള്ള സംവിധാനങ്ങള്‍ വഴി പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ തമ്മില്‍ വിളിക്കുവാനേ സാധ്യമായിരുന്നുള്ളൂ. ഇതില്‍ നിന്നു വ്യത്യസ്തമായി ലാന്‍ഡ്‌ഫോണ്‍ അടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാന്‍ സൗകര്യമൊരുക്കുന്നതാണ് 'bsnl വിങ്‌സ്'. വിങ്‌സില്‍ നിന്ന് വിങ്‌സ് നമ്പറിലേക്കു വീഡിയോ കാളിങ് സൗകര്യവും ലഭ്യമാണ്. രാജ്യത്ത് ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനം ആദ്യമായി ലഭ്യമാക്കിയിരിക്കുന്നത് ബി.എസ്.എന്‍.എല്‍ ആണ്.
https://www.facebook.com/Malayalivartha

























