ഭരണകക്ഷി സംഘടനകളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് ഉമ്മന്‍ചാണ്ടി

ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ് മോഹന ചന്ദ്രനെ സെക്രട്ടേറിയറ്റിലെ ഭരണകക്ഷി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു മര്‍ദ്ദിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി ശക്തമായി പ്രതിഷേധിച്ചു.
ഭരണകക്ഷി സംഘടനകളെ സര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുന്നതു കൊണ്ട് സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്ക് ഒരു നോട്ടീസു പോലും വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. ഇത് എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും വിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരേ സര്‍ക്കാര്‍ ഉടനടി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























