ഇടുക്കി കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്കടിഞ്ഞ അഴുകിയ കാല്‍ഭാഗത്തിന്റെ അവശിഷ്ടം കാണാതായ ജെസ്‌നയുടേതോ? സംശയ ദൂരീകരണത്തിനായി ജസ്നയുടെ അച്ഛന്റെ രക്തസാമ്ബിള്‍ പൊലീസ് ശേഖരിച്ചു: പരിശോധനയ്ക്കായി പൊലീസ് കോടതിയുടെ അനുമതി തേടി കത്ത് നല്‍കി

ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ അടിഞ്ഞ അഴുകിയ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ജെസ്‌നയുടേതെന്ന് സംശയം. ഈ മാസം പതിനൊന്നാം തീയതിയായിരുന്നു തോട്ടിൽ പെൺകുട്ടിയുടേതെന്ന് തോന്നിക്കുന്ന കാല്‍ഭാഗം മാത്രം കരയ്ക്കടിഞ്ഞത്. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ അമ്പലത്തിന്റെ ഭാഗത്തായാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.
ശരീരാവശിഷ്ടങ്ങള്‍ ജെസ്‌നയുടേതാണോയെന്ന് ഉറപ്പുവരുത്താൻ ജസ്നയുടെ പിതാവിന്റെ രക്തസാമ്ബിള്‍ പൊലീസ് ശേഖരിച്ചു. പരിശോധനയ്ക്കായി പൊലീസ് കോടതിയുടെ അനുമതി തേടി ഇന്നലെ കത്ത് നല്‍കി. ഡി.എന്‍.എ പരിശോധനാ ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചയാണ് കാല്‍ പുഴയുടെ തീരത്തടിഞ്ഞത്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ വിഫലമായി. ശവശരീരത്തില്‍നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാദ്ധ്യത കുറവാണെന്നാണ് വിദഗ്ദ്ധരുടെ നിഗമനം. മാത്രവുമല്ല, കണ്ടെത്തിയ കാലിന്റെ അരഭാഗത്ത് വെട്ടിയതുപോലുള്ള മുറിവുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ശരീര ഭാഗത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലമെത്തിയാലെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം ജസ്നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്. കേസ് അന്വേഷണം തുടരുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാവുന്നത്. ജസ്നയുടെ സഹോദരന്‍ ജയ്സ് ജോണ്‍ ജയിംസും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തും സമര്‍പ്പിച്ച സി.ബി.ഐ അന്വേഷണ ഹര്‍ജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്. ശുഭാപ്തി വിശ്വാസത്തോടെയാണ് കേസ് അന്വേഷണം തുടരുന്നതെന്ന് പൊലീസ് ഉന്നതന്‍ പറഞ്ഞു. ജസ്നയെ കാണാതാവുന്നതിന് മുമ്ബും ശേഷവും വന്ന കോളുകളുടെ പരിശോധന തുടരുകയാണ്. ഒരു ലക്ഷത്തിലധികം കോളുകള്‍ ഇതിനോടകം പരിശോധിച്ചു.
https://www.facebook.com/Malayalivartha

























