യാത്രക്കാരെ മരണത്തിന് വിട്ടുകൊടുത്തില്ല... ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും ബസ് യാത്രികരെ സുരക്ഷിതരാക്കി ഡ്രൈവര്‍ മധു മരണത്തിന് കീഴടങ്ങി

കോട്ടയത്തു നിന്നും പെരിക്കല്ലൂരിലേയ്ക്ക് വരികയായിരുന്ന സോണിയ ബസിന്റെ ഡ്രൈവര്‍ കോട്ടയം കളത്തില്‍പ്പടി സ്വദേശി മധു (48) ആണ് ഇന്നലെ മരിച്ചത്.
ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. ബസ് ഓടിക്കവേ ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ട മധു വണ്ടി ഹാന്‍ഡ് ബ്രേക്ക് ഇട്ടു നിര്‍ത്തി.
തുടര്‍ന്ന് സഹപ്രവര്‍ത്തകരും ബസിലെ യാത്രക്കാരും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് 11 ന് കോട്ടയം സ്വര്‍ഗ്ഗീയ വിരുന്ന് സെമിത്തേരിയില്‍ നടന്നു.
https://www.facebook.com/Malayalivartha

























