വയനാട്ടില്‍ മൂന്നു തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കുകയും പിന്നെ വിട്ടയക്കുകയും ചെയ്തു ; വനമേഖലയിലും സമീപത്തും പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശക്തമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനൊരുങ്ങി ആഭ്യന്തര വകുപ്പ്

കഴിഞ്ഞ ദിവസം വയനാട്ടില്‍ മൂന്നു തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദികളാക്കുകയും പിന്നെ വിട്ടയക്കുകയും ചെയ്ത സംഭവം ഏറെ ഗൗരവമായാണ് കേരള പോലീസ് കാണുന്നത്. തട്ടികൊണ്ടുപോയ മൂന്നു പേരെയും മാവോയിസ്റ്റുകള്‍ വിട്ടയച്ചിരുന്നു.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തട്ടികൊണ്ടു പോകുന്നതിന്റെ മുന്നോടി ആയുള്ള റിഹേഴ്‌സലാണോ കല്‍പ്പറ്റയില്‍ നടന്നതെന്ന ആശങ്കയും പൊലീസിനുണ്ട്. വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ജില്ലകളില്‍ അതീവ ജാഗ്രത നിർദ്ദേശം നൽകി.
വനമേഖലയിലും സമീപത്തും പരിപാടികളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശക്തമായ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് നേതാവടക്കം രണ്ടുപേരെ വെടിവെച്ച് കൊന്നതിലുള്ള പ്രതികാരം മുന്‍കൂട്ടി കണ്ട് നിലവില്‍ തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍.അജിത്ത് കുമാര്‍, പാലക്കാട് എസ്.പി ദേബേഷ് കുമാര്‍ ബഹ്‌റ, മലപ്പുറം എസ്.പി പ്രതീഷ് കുമാര്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.
എമറാള്‍ഡ് എസ്റ്റേറ്റിലെ റിസോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്ന നാലുപേരില്‍ ഒരാള്‍ മാവോയിസ്റ്റുകളെ കണ്ടയുടന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് ആദ്യം ലഭിച്ച വിവരം. അലാവുദ്ദീന്‍, കാത്തിം, മക്ബൂര്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സായുധരായ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. ഇതില്‍ അലാവുദ്ദീനാണ് രാത്രി പന്ത്രണ്ടോടെ രക്ഷപ്പെട്ട് എസ്റ്റേറ്റിലെ ഗസ്റ്റ് ഹൗസില്‍ എത്തിയത്. ഇവര്‍ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിലാണ്.
ആറംഗ സംഘമാണെന്നും നാലംഗസംഘമാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴിയും ഇവര്‍ പൊലീസിന് നല്കിയിരുന്നു. ഇതുവഴി പോകുമ്ബോള്‍ എസ്റ്റേറ്റില്‍ കയറിയെന്നേയുള്ളുവെന്നും തങ്ങള്‍ ആരെയും ഒന്നും ചെയ്യില്ലെന്നും മാവോയിസ്റ്റുകള്‍ പറഞ്ഞതായി രക്ഷപ്പെട്ട തൊഴിലാളികള്‍ വെളിപ്പെടുത്തി.
ഒരു സ്ത്രീ ഉള്‍പ്പെട്ട നാല് അംഗ സംഘമാണ് എസ്റ്റേറ്റിലെത്തി തങ്ങളെ ബന്ദിയാക്കിയതെന്നാണ് ആദ്യം രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ പറഞ്ഞത്. നിലമ്ബൂര്‍ വനമേഖലയില്‍ നിന്നാണ് മാവോയിസ്റ്റ് സംഘം എത്തിയതെന്നാണ് വിവരം. സംഭവം അറിഞ്ഞയുടന്‍ തന്നെ ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി, ഡിവൈ. എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha

























