വിവാദ നോവല്‍ 'മീശ' പിന്‍വലിച്ചതായി ഗ്രന്ഥകര്‍ത്താവ്

വിവാദത്തിലായ എഴുത്തുകാരന്‍ എസ്,ഹരീഷ് തന്റെ നോവലായ മീശ പിന്‍വലിച്ചു. നോവലില്‍, സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തിന്റെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിനിടയാക്കിയത്.
ചില സംഘടനകള്‍ നോവലിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. നോവലിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ഹരീഷിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ജ്ജീവമാക്കേണ്ടി വന്നിരുന്നു.
നോവലിലെ വിവാദ പരാമര്‍ശം ഇങ്ങനെയായിരുന്നു:
പെണ്‍കുട്ടികള്‍ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തില്‍ പോകുന്നത്. ആറ് മാസം മുന്പ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കല്‍ ചോദിച്ചു. പ്രാര്‍ത്ഥിക്കാന്‍, ഞാന്‍ പറഞ്ഞു. അല്ല നീ ഒന്നും കൂടി സൂക്ഷിച്ച് നോക്ക്. ഏറ്റവും നല്ല വസ്ത്രങ്ങള്‍ ഏറ്റവും ഭംഗിയായി അണിഞ്ഞ് ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് അബോധപൂര്‍വമായി പ്രഖ്യാപിക്കുകയാണവര്‍.
https://www.facebook.com/Malayalivartha

























