ഒപ്പം താമസിച്ചിരുന്ന കാമുകി തിരികെ പോയതില്‍ മനംനൊന്ത് 18കാരന്‍ തൂങ്ങിമരിച്ചു; സങ്കടം സഹിക്കവയ്യാതെ പിന്നാലെ അമ്മയും തൂങ്ങി മരിച്ചു

തൃത്താല ആലൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് മരിച്ചത്. അജിത് പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുകാലം ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു.
ഈ പെണ്‍കുട്ടി തിരികെ പോയതിന്റെ മനോവിഷമത്തില്‍ ആദ്യം അജിത്തും പിന്നാലെ അമ്മയും ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ആലൂരിലായിരുന്നു താമസം.
https://www.facebook.com/Malayalivartha

























