കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമന ഉത്തരവ്

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് സ്ഥാനത്തേക്ക് നിയമന ഉത്തരവ്. ഇന്നലെയാണ് കലക്ടർ റവന്യൂ വകുപ്പിലെ തഹസിൽദാർമാരുടെ സ്ഥലം മാറ്റവും നിയമനവും നൽകിയുള്ള ഉത്തരവ് പുറത്തിറക്കിയത്. പത്തനംതിട്ടയിലേക്ക് മാറ്റിക്കൊണ്ടുള്ള ലാൻഡ് റവന്യൂ കമ്മിഷണർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി .
കോന്നി തഹസിൽദാരായിരുന്ന മഞ്ജുഷ നവംബർ തുടക്കത്തിൽ തന്നെ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് പത്തനംതിട്ട കലക്ടറേറ്റിലേക്ക് മാറ്റം നൽകിയത്. കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റി പത്തനംതിട്ട കളക്‌ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്‌തികയിലേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് ഇറക്കിയത്.
നവീന്‍ ബാബുവിൻ്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയത്. ഭര്‍ത്താവിൻ്റെ മരണത്തെ തുടര്‍ന്നുള്ള മാനസികാഘാതത്തിലാണ് താന്‍. അതിനാല്‍ കോന്നി തഹസില്‍ദാര്‍ തസ്‌തികയില്‍ ജോലി തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha