ആണുങ്ങൾ ചേച്ചിക്കൊരു വീക്നെസാ... കറക്കി വീഴ്‌ത്തുന്ന ആണുങ്ങളെ ഭീഷണിപ്പെടുത്തി സുഗതകുമാരി കുടുക്കുന്നത് ഉഗ്രൻ കെണിയിൽ

ആണുങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്ത് കാമുകനുമൊത്ത് ആര്‍ഭാട ജീവിതം നയിച്ചിരുന്ന സ്ത്രീ പിടിയില്‍. ആശാവര്‍ക്കര്‍ കൂടിയായ മേലാറന്നൂര്‍ സ്വദേശി സുഗതകുമാരി(38)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്.
പാറശാല സ്വദേശിയായ യുവാവ് കരമന പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണു കിഴക്കേകോട്ടയില്‍ യുവാവും സുഗതകുമാരിയും പരിചയപ്പെട്ടത്. തുടര്‍ന്ന് യുവാവിന്റെ മൊബൈല്‍ ഫോണില്‍ നിരന്തരം വിളിച്ചു വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു ഇവര്‍. താനും മകളും മാത്രമേ വീട്ടിലുള്ളൂവെന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്.
യുവാവിനെയും കൂട്ടി ഇവര്‍ വാടക വീട്ടിലെത്തി. വീട്ടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ടശേഷം പരാതിക്കാരന്റെ സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.ആഭരണങ്ങള്‍ കൊടുക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും തനിക്ക് സഹായത്തിനായി ആള്‍ക്കാരുണ്ടെന്നും കേസില്‍ കുടുക്കി പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകേട്ടു ഭയന്ന പരാതിക്കാരന്‍ തന്റെ അഞ്ചര പവന്റെ മാലയും മോതിരവും ഊരി നല്‍കിയശേഷം അവിടെനിന്നും മടങ്ങുകയായിരുന്നു.
അപമാന ഭയത്താല്‍ ആദ്യം ആരോടും വിവരം പറയാതിരുന്ന പരാതിക്കാരന്‍ തുടര്‍ന്നു കരമന പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കരമന പോലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിലാണു സുഗതകുമാരി യെ മേലാറന്നൂര്‍ ഭാഗത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തത്.
ഇതുപോലെ കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ പണയംവച്ചു ലഭിക്കുന്ന പണമുപയോഗിച്ച് കാമുകനുമൊത്ത് ആര്‍ഭാട ജീവിതമാണു പ്രതി നയിച്ചു വന്നിരുന്നത്. ഇവര്‍ക്കെതിരെ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ രണ്ടു മാല മോഷണ കേസുകള്‍ നിലവിലുണ്ട്. ഒരു കേസില്‍ ശിക്ഷ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു മുന്പാണു ജയിലില്‍നിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു തുടരുന്നതിനിടെയാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























