Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തൂവാലയും തൊപ്പിയും കൊണ്ട് മുഖം മറച്ചിട്ടും രക്ഷയായില്ല... സിസിടിവിയില്‍ പതിഞ്ഞ ചിത്രങ്ങളിലെല്ലാം ഒരു തെളിവ് പോലും അവശേഷിക്കാതെ പോലീസിനെ വട്ടം ചുറ്റിച്ച കള്ളനെ കയ്യോടെ പൊക്കിയതിങ്ങനെ...

22 JULY 2018 11:28 AM IST
മലയാളി വാര്‍ത്ത

കരിക്കോട് ടികെഎം കോളേജിന് സമീപം രജിതാ ഭവനില്‍ വിനോജ്കുമാര്‍ (മധു-44) ആണ് പെരുമ്ബുഴയിലുള്ള വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടുമാസമായി എഴുകോണ്‍, നെടുമണ്‍കാവ്, കുഴിമതിക്കാട്, കുണ്ടറ, കണ്ണനല്ലൂര്‍ എന്നിവിടങ്ങളിലെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും ഇയാള്‍ മോഷണം നടത്തിയിരുന്നു.

കുഴിമതിക്കാട് ധന്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 1,40,000 രൂപയും നെടുമണ്‍കാവ് ഫാഷന്‍ ലാന്‍ഡില്‍നിന്ന് 70,000 രൂപയും കവര്‍ന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇയാൾ കവര്‍ച്ച നടത്തിയതിനെ തുടർന്ന് പോലീസ് വലവിരിച്ചിരിക്കുകയായിരുന്നു. എഴുകോണ്‍ പോലീസും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘാംഗങ്ങളും ചേര്‍ന്നാണ് കള്ളനെ പിടികൂടിയത്.

കുഴിമതിക്കാട് മൈത്രി കംപ്യൂട്ടര്‍ സെന്റര്‍, നെടുമണ്‍കാവ് ഓണമ്ബള്ളില്‍ ഓട്ടോമൊബൈല്‍സ്, വിദ്യാധരന്‍ ടെക്സ്റ്റയില്‍സ്, നിക്കോണ്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് എന്നിവിടങ്ങളില്‍ പൂട്ടുപൊളിച്ച്‌ മോഷണശ്രമവും നടത്തി. നേരത്തേ കുഴിമതിക്കാട്ടുള്ള മോഹനന്‍ നായരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച എടിഎം കാര്‍ഡുപയോഗിച്ച്‌ പെരുമ്ബുഴയിലുള്ള എടിഎമ്മില്‍നിന്ന് നാലായിരം രൂപയും അപഹരിച്ചിരുന്നു.

എഴുകോണില്‍ കെഎസ്‌എഫ്‌ഇ, പ്രസന്ന ഹോം അപ്ലയന്‍സസ്, കാര്‍ത്തിക മൊബൈല്‍സ്, ഗ്രാന്‍ഡ് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണശ്രമം നടത്തിയത്. കുണ്ടറയിലെ സബ് രജിസ്ട്രാര്‍ ഓഫീസ്, കെഎസ്‌എഫ്‌ഇ, പള്ളിമുക്കിലെ പോപ്പുലര്‍ ഫിനാന്‍സ്, ആശുപത്രിമുക്കിലെ നിക്കോണ്‍ ഫര്‍ണിച്ചര്‍ എന്നിവിടങ്ങളിലും കവര്‍ച്ചാശ്രമം നടന്നു. പെരുമ്ബുഴ ധന്യ സൂപ്പര്‍ മാര്‍ക്കറ്റ്, കണ്ണനല്ലൂര്‍ കെഎന്‍ ഫ്രഷ് മാര്‍ട്ട് എന്നിവ ഉള്‍പ്പെടെ സമീപത്തെ എട്ടോളം സ്ഥാപനങ്ങളില്‍ സമാനരീതിയില്‍ മോഷണം നടന്നിരുന്നു.

ഷട്ടര്‍ ക്ലിപ്പുകളും പൂട്ടും അറുത്തുമാറ്റിയാണ് സ്ഥാപനങ്ങളില്‍ കടന്നിരുന്നത്. കുടുക്കിയത് മുടന്തിയുള്ള നടത്തം രണ്ടുമാസത്തോളം നിരന്തര മോഷണം നടത്തിയ വിനോജ് കുമാറിലേക്ക് അന്വേഷണം എത്താന്‍ ഇടയാക്കിയത് ഇയാളുടെ നടത്തത്തിലെ വൈകല്യം. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തൂവാലകൊണ്ട് മുഖം മറച്ചും തൊപ്പി ധരിച്ചുമുള്ള ഇയാളുടെ ചിത്രം ലഭിച്ചെങ്കിലും തിരിച്ചറിയുന്നത് ശ്രമകരമായിരുന്നു. നടക്കുമ്ബോള്‍ ചെറിയ മുടന്തുള്ളതു മാത്രമായിരുന്നു ഏക പിടിവള്ളി. സമാനരീതിയില്‍ കവര്‍ച്ച നടത്തുന്നവരുടെ പട്ടിക റൂറല്‍ എസ്പി ബി അശോകന്റെയും ഡിവൈഎസ്പി ജെ ജേക്കബിന്റെയും മേല്‍നോട്ടത്തില്‍ തയ്യാറാക്കിയിരുന്നു.

ഷാഡോ പോലീസിനൊപ്പം എഴുകോണ്‍, കുണ്ടറ, പൂയപ്പള്ളി എന്നീ സ്റ്റേഷനുകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡും രൂപവത്കരിച്ചു. തുടര്‍ന്ന് നിരവധി കേസുകളിലെ ജയില്‍വാസത്തിനുശേഷം മേയ് 22-ന് പുറത്തിറങ്ങിയ വിനോജിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. നിരന്തര നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ വലയിലാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (7 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends