ഈ മനുഷ്യന്റെ ഉപദ്രവം സഹിക്കാൻ വയ്യ സാറേ... കോടതി ഉത്തരവ് ലംഘിച്ചു ഭാര്യയെ ദേഹോപദ്രവം; യുവതിയെ ഫോണില്‍ വിളിച്ച് അപമാനിക്കൽ.... വിഴിഞ്ഞം ജയൻ പിടിയിൽ

കോടതി ഉത്തരവ് ലംഘിച്ച് ഭാര്യയെ ദേഹോപദ്രവമേല്‍പ്പിച്ച കേസിലും ഒളിവില്‍ പോയ ഓട്ടോഡ്രൈവറെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. ഈ കേസിനു പുറമെ മറ്റൊരു യുവതിയെ ഫോണില്‍ വിളിച്ച് അപമാനിച്ച കേസും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടായിരുന്നു.
പുളുങ്കുടി താന്നിനിന്ന ചരുവിള പുത്തന്‍വീട്ടില്‍ ജയന് (45) ആണ് അറസ്റ്റിലായത്. ഇയാള്‍ സമാനമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നതായി നാട്ടുകാരില്‍നിന്നും അറിയാന്‍ കഴിഞ്ഞതായും പോലീസ് പറയുന്നു.
സംഭവത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം എസ്എെ എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha
























