Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മിഷേൽ ഷാജിയുടേത് കൊലപാതകം; കാണാതായി ഇരുപത്തിനാല് മണിക്കൂറുകൾ കഴിഞ്ഞ് കിട്ടിയ മൃതദേഹം അഴുകുകയോ, മീനുകളും മറ്റു ജലജീവികളും ആക്രമിക്കുകയും ചെയ്തില്ല!! വെള്ളം കുടിച്ചതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല...ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളിലേത് മിഷേലല്ലെന്ന് ഉറപ്പിച്ച് അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി മിഷേലിന്റെ പിതാവ്

22 JULY 2018 12:41 PM IST
മലയാളി വാര്‍ത്ത

മിഷേൽ ഷാജിയുടെ (18) ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ്. 2017 മാർച്ച് ആറിനു വൈകിട്ടോടെയാണ് വേമ്പനാട് കായലിൽ ഐലൻഡ് വാര്‍ഫിനടുത്ത് സി എ വിദ്യാര്‍ത്ഥിനി മിഷേലിന്‍റേ മൃതദേഹം ദുരൂഹമായ നിലയിൽ കണ്ടെത്തിയത്.

ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിന്മേൽ നൽകിയ വിശദീകരണത്തിൽ മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലൂടെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നും മുങ്ങിമരണമാണെന്നും ഡോക്ടറുടെ മൊഴിയിലും ഇത് വ്യക്തമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പോലീസിൻ്റെ വാദം അംഗീകരിക്കാൻ ആകുന്നതല്ലെന്നും മകളുടേത് കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിച്ചു.

സംഭവത്തിലെ ദുരൂഹത 16 മാസത്തിനു ശേഷവും തുടരുകയാണ്. ആത്മഹത്യയാണെന്നു പറയുന്ന പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് കൈമാറാത്തത് എന്തുകൊണ്ടാണെന്നും ഷാജി വർഗീസ് ചോദിക്കുന്നു. മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം ലഭിച്ചത്. എന്നാൽ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. ഇതിൽ നിന്നും വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്നത് വ്യക്തമാണ്.

വെള്ളം കുടിച്ചതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ മിഷേലിൻ്റെ മൃതദേഹത്തിൽ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല.

ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളിലേത് മിഷേലല്ലെന്നും അച്ഛൻ ഷാജി ഉറപ്പിച്ച് പറയുന്നുണ്ട്. ∙പിന്നീട് ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. മിഷേലിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്‍റെ എതിർ ഭാഗത്തു നിന്നാണ് ഈ മൃതദേഹങ്ങൾ കിട്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ലെന്നും ഷാജി ആരോപിക്കുന്നു.

കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ പിന്തുടർന്ന രണ്ടു പേരെപ്പറ്റി പോലീസ് അന്വേഷിക്കാൻ മുതിര്‍ന്നില്ല എന്നത് സംശയം ഉളവാക്കുന്നുണ്ട്. മിഷേൽ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നും വ്യക്തമല്ലെന്നും ഷാജി ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളൊക്കെ ചേര്‍ത്ത് വായിക്കുമ്പോൾ മിഷേലിൻ്റേത് ആത്മഹത്യ അല്ല എന്ന് നിസംശയം മനസിലാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഷാജിയും ആക്‌ഷൻ കമ്മിറ്റിയും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends