വാറ്റ് ഉപകരണങ്ങളുടെ ഓൺലൈൻ വിൽപ്പന തകൃതി ; നടപടി കർശനമാക്കാനൊരുങ്ങി എക്സൈസ് വകുപ്പ്

വാറ്റ് ഉപകരണങ്ങൾ ഓൺലൈനിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നടപടികൾ കർശനമാക്കി എക്സൈസ് വകുപ്പ് . ഓൺലൈൻ വിപണിയിലൂടെ ഉപകരണങ്ങളും ലഹരിവസ്തുക്കളും വിൽക്കുന്നതായി എക്സൈസിന് മുൻപ് തന്നെ വിവരം ലഭിച്ചിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കർശനമാക്കാൻ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത് .
വില്‍പ്പന സംബന്ധിച്ച വിവരം എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സ്ഥിരീകരിച്ചു.മുന്‍നിര ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ വില്‍ക്കുന്നത്. ഇതു സംബന്ധിച്ചു സൂചനകളുടെ അടിസ്ഥാനത്തില്‍ ഋഷിരാജ് സിംഗ് വാറ്റുപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചു. ഇത് പരിശോധിച്ചശേഷമാണ് നടപടി ശക്തമാക്കാന്‍ കമ്മീഷണര്‍ തീരുമാനിച്ചത്. സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
ലഹരിമരുന്നുകളും ഓണ്‍ലൈന്‍വഴി വില്‍ക്കുന്നുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ ഈ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചെന്നും ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയതെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























