Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കയറാം ധൈര്യമായി കെഎസ്ആര്‍ടിസിയില്‍....കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

22 JULY 2018 07:25 PM IST
മലയാളി വാര്‍ത്ത

ഇതെനിക്ക് പുത്തന്‍ അനുഭവം തന്നെ. യാത്രക്കാരുടെ മനസു കവര്‍ന്ന ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലെഴുതിയ ഒരു കുറിപ്പ് വൈറലാകുകയാണ്. ഉത്തരവാദിത്തതോടുകൂടെ ചുറുചുറുക്കോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി ജോലി തുടരുന്ന ഒരു കെഎസ്ആര്‍ടിസി കണ്ടക്ടറെക്കുറിച്ച് കാസര്‍കോഡ് സ്വദേശിയായ ശ്രീജിത്ത് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. ആനവണ്ടി ബ്ലോഗ് എന്ന പേജിലാണ് വൈറലാകുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
യാത്രകള്‍ ഇഷ്ടപെടുന്ന എനിക്ക് ഓരോ യാത്രകളും വ്യത്യസ്ഥമായ അനുഭവങ്ങള്‍ നല്‍കാറുണ്ടെങ്കിലും കെ.എസ്.ആര്‍.ടി.സി യിലെ യാത്ര സ്വഭാവം ഭൂരിപക്ഷവും ഒരേ രീതിയിലാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്..
(ചില്ലറകള്‍ക്ക് വേണ്ടിയുള്ള തര്‍ക്കവും, തിടുക്കത്തോടെ കയറാനും ഇറങ്ങാനുമുള്ള ആജ്ഞകളും, ബാക്കി തുക നല്‍കാതെയുള്ള പ്രശ്‌നങ്ങളും. എല്ലാ കൂടി ഒരു സംഘര്‍ഷയാത്ര..) എന്നാല്‍ ഇന്ന് കാസര്‍ഗോഡ് നിന്നും കയറിയ ബസ്സിലെ ഒരു ചെറുപ്പക്കാരനായ കണ്ടക്ടര്‍ വെളിയില്‍ ഇറങ്ങി നിന്ന് ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.. 'ചന്ദ്രഗിരി വഴി കളനാട്, ഉദുമ, പാലക്കുന്ന്, ബേക്കല്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍.പയ്യന്നൂര്‍..'
അല്‍പ നേരത്തിന് ശേഷം യാത്ര തുടങ്ങി. വളരെ സൗമ്യനായി ചിരിച്ച് കൊണ്ട് ഇയാള്‍ മുന്‍ വശത്ത് നിന്നും ടിക്കറ്റ് നല്‍കി തുടങ്ങി. ഒരോ യാത്രകാരോടും കൃത്യമായ സ്ഥലം ചോദിക്കുന്നുണ്ട്. എന്റെ അടുത്തും എത്തി. ഞാന്‍ പടന്നക്കാട് എന്ന് പറഞ്ഞപ്പോ ഓവര്‍ ബ്രിഡ്ജ് ആണോ നെഹ്‌റു കോളേജാണോ എന്ന് എന്നോടും ചോദിച്ചു. ഓവര്‍ ബ്രിഡ്ജ്. എനിക്കപ്പോഴും സംശയം 31 രൂപയ്ക്ക് കോളേജ് വരെ പോവാം അതിന് മുമ്പേ ഉള്ള സ്‌റ്റോപ്പിലാണ് എനിക്ക് ഇറങ്ങേണ്ടതും പിന്നെന്തിനാണ്…! അത് അവിടെ നില്‍ക്കട്ടെ ബസ്സ് നഗരം വിട്ടു. ഓരോ സ്‌റ്റോപ്പിനടുതെത്തുമ്പോഴും ഇയാള്‍ ഇറങ്ങേണ്ടവരുടെ സ്ഥലവും കയറുന്നവരോട് ബസ്സ് പോവുന്ന വഴികളും വിളിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം കയറി ഇരുന്നതിനോ നിന്നതിനോ ശേഷം മാത്രം െ്രെഡവര്‍ക്ക് റെറ്റ് സിഗ്‌നല്‍ കൊടുക്കുന്നു. നടന്നു പോവുന്നതിനിടയില്‍ സീറ്റിലിരിക്കുന്ന ഒരു പയ്യന്റെ കാലില്‍ തട്ടിയപ്പോള്‍ ക്ഷമ ചോദിക്കുന്നു.. ഒന്നല്ല രണ്ട് തവണ.
ഒരു മണിക്കൂര്‍ യാത്രയിലുടനീളം ഇയാള്‍ ഉത്തരവാദിത്വത്തോട് കൂടി ചുറുചുറുകോടെ ആത്മാര്‍ത്ഥമായി അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ജോലി തുടരുന്നു..ഒടുവില്‍ എന്റെ സ്‌റ്റോപെത്തുന്നതിന് മുമ്പേ എന്നോടും ചിരിച്ച് കൊണ്ട് പടന്നക്കാട് ഓവര്‍ ബ്രിഡ്ജ്…. എന്തായാലും തുടക്കകാരന്റെ ആവേശമായിരിക്കും എന്ന് തെറ്റ് ധരിച്ച ഞാന്‍ ചോദിച്ചു നിങ്ങളുടെ പേര്…? വിപിന്‍. പയ്യന്നൂര്‍ മാത്തില്‍ എന്ന സ്ഥലത്ത് താമസിക്കുന്നു… എത്രയായി സര്‍വ്വീസ്സില്‍..! പത്ത് വര്‍ഷം. വീണ്ടും കാണാം എന്ന് പറഞ്ഞ് ബസ്സിറങ്ങിയപ്പോള്‍ ആ ചെറുപ്പകാരനെ ഓര്‍ത്ത് അഭിമാനം തോന്നി.. ജോലിയെ വെറും ജോലി മാത്രമായി കാണാതെ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന ഇത്തരം ഉദ്യോഗസ്ഥന്‍മാര്‍ക്കാവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് .'
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഇത്തരം ആളുകളെ ആണ് നമ്മുടെ കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യം… ഒരു ജോലി കിട്ടുമ്പോള്‍ ആ ജോലിയെ എങ്ങനെ ചെയ്യാമെന്നും… മറ്റുള്ളവര്ക്ക് പ്രയോജനം ആവുന്ന രീതിയില്‍ അതിനെ ഉപകാരപെടുത്താനും ശ്രെമിക്കുന്ന ഇത്തരം ആളുകളെ നമ്മള്‍ എത്ര അനുമോദിച്ചാലും മതിവരില്ല. കേറാന്‍ വരുന്നവരുടെ നേര്‍ക്ക് രൂക്ഷമായ നോട്ടം അയച്ചിട്ടു ഡബിള്‍ബെല്ലടിച്ച് ഡോറടക്കുന്ന പഴയ കാല കെഎസ്ആര്‍ടിസി അല്ല ഇന്നത്തേത്. പാതിരാത്രി സ്‌റ്റോപ്പില്‍ നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ ആങ്ങള വരുന്നതുവരെ യാത്രക്കാരിയ്ക്ക് കാവല്‍ നിന്ന പൊന്നാങ്ങളയാണ് ഇന്നത്തെ കെഎസ്ആര്‍ടിസിയും ജീവനക്കാരും. ആനവണ്ടിയല്ല പ്രശ്‌നം.. പേരുദോഷം വരുത്താന്‍ ചില ജീവനക്കാര്‍ എല്ലാറ്റിലും ഉണ്ടാകും.. അത്രമാത്രം…


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (3 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (6 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (8 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (8 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (9 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (9 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (9 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (9 hours ago)

Malayali Vartha Recommends