മാതൃഭൂമി മുമ്പും മതപരമായ പരാമര്‍ശങ്ങളുടെ പേരില്‍ അപകടത്തിലായിട്ടുണ്ട്....മീശ പിന്‍വലിച്ചത് എഴുത്തുകാരനല്ല, ആഴ്ചപതിപ്പ്

എസ് ഹരീഷിന്റെ നോവല്‍ ഹരീഷ് നിര്‍ത്തിയതോ അതോ മാത്യഭൂമി നിര്‍ത്തിയതോ? പ്രസാധകര്‍ ഹരീഷിനെ സഹായിച്ചില്ലെന്നാണ് രഹസ്യമായി ലഭിക്കുന്ന വിവരം. നോവല്‍ നിര്‍ത്തിയില്ലെങ്കില്‍ മാതൃഭൂമിയുടെ സര്‍ക്കുലേഷനെ ബാധിക്കും എന്ന ഘട്ടത്തിലാണ് നോവല്‍ നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം.
സംഘ പരിവാര്‍ ഭീഷണി നോവലിസ്റ്റിന് ഉണ്ടായെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യവും സ്ഥിതീകരിക്കപ്പെട്ടിട്ടില്ല. ചില ദേശവിരുദ്ധ ശക്തികള്‍ ഇത്തരമൊരു ആരോപണത്തിന് വമ്പിച്ച പ്രചരണം നല്‍കിയെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പറയുന്നത്. കുല്‍ബുര്‍ക്കി, ഗൗരി ലങ്കേഷ്, പെരുമാള്‍ മുരുകന്‍ തുടങ്ങിയവര്‍ക്ക് സ്ഥലപരിവാര്‍ ആക്രമണം ഉണ്ടായല്ലോ എന്ന ചോദ്യത്തിന് കേരളത്തില്‍ സംഘപരിവാര്‍ അതിക്രമം എളുപ്പമല്ലെന്നായിരുന്നു ഒരു ആര്‍ എസ് എസ് നേതാവിന്റെ മറുപടി. മീശ തുടര്‍ന്ന് പ്രസിദ്ധീകരിച്ചാലും ഒരു സംഘപരിവാറുകാരനും എഴുത്തുകാരനെ ഒന്നും ചെയ്യാനാകില്ലെന്നാണ് കേരളത്തിലെ അവസ്ഥ.
മാതൃഭൂമി മുമ്പും മതപരമായ പരാമര്‍ശങ്ങളുടെ പേരില്‍ അപകടത്തിലായിട്ടുണ്ട്. മുസ്ലീം സമുദായത്തെ ആക്ഷേപിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് മുസ്ലീം സമുദായത്തിലുള്ളവര്‍ മാതൃഭൂമി നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. പ്രസ്താവന പിന്‍വലിച്ച് മാത്യഭൂമി മാപ്പു പറയുകയും ചെയ്തു. അതിന്റെ വിഷമം ഇന്നും മുസ്ലീം സമുദായത്തിനു മാറിയിട്ടില്ല. മാത്യഭൂമിയുടെ സര്‍ക്കുലേഷന്‍ ഇടിയാനും ഇത് കാരണമായി.
അതിനു ശേഷം മാതൃഭൂമി ചാനലും മതസ്പര്‍ദ്ധയുടെ പേരില്‍ വിവാദത്തിലായി. വേണു ബാലകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. സംഭവം മാതൃഭൂമി ചാനലിന്റെ പ്രേക്ഷകരുടെ എണ്ണം ക്രമാതീതമായി കുറയാന്‍ കാരണമായി.
മാതൃഭൂമി വായിക്കുന്നവരില്‍ അധികവും ഹിന്ദു മതത്തിലുള്ളവരാണ്. അവരെ പിണക്കരുത് എന്ന നിലപാടാണ് മാത്യഭൂമി മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. എം ഡി വീരേന്ദ്രകുമാറും മകന്‍ ശ്രേയാംസ് കുമാറും ഇതേ നിലപാടാണ് പിന്തുടരുന്നത്. വിവാദങ്ങള്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഇല്ലാതാക്കും എന്ന ചിന്തയാണ് മാനേജ്‌മെന്റിനുള്ളത്. ക്ഷേത്രത്തില്‍ പോകുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളാണ് മീശയില്‍ വിവാദമായത്. അത് സംബന്ധിച്ച പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാമെങ്കിലും അതിര്‍വരമ്പ് ലംഘിക്കരുതെന്ന നിര്‍ദ്ദേശം മാനേജ്‌മെന്റ് പത്രാധിപ സമിതിക്ക് നല്‍കിയിട്ടുണ്ട്. നോവലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെ കാണിക്കണമെന്ന നിര്‍ദ്ദേശം പത്രാധിപര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
സമൂഹത്തിന്റെ മനോവിചാരം വ്രണപ്പെടുത്തുന്നത് ശരിയല്ലെന്ന ബി ജെ പി ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പ്രസ്താവന വിഷയം ബി ജെ പി ഏറ്റെടുക്കാന്‍ തീരുമാനിച്ചു എന്നതിന്റെ ഉദാഹരണമാണ്. ഇത്രയും ഹോട്ടായ ഒരു വിഷയം ബി ജെ പിയുടെ കൈയില്‍ വീണു കിട്ടിയതാണ്. വിഷയം കിട്ടിയ സാഹചര്യത്തില്‍ അത് പരമാവധി മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.
ഹരീഷിന്റെ നോവല്‍ നിര്‍ത്താന്‍ മാതൃഭൂമി മാനേജ്‌മെന്റ് ആഴ്ചപതിപ്പിന് നിര്‍ദ്ദേശം നല്‍കി എന്നാണ് വിവരം. ഇക്കാര്യം എഴുത്തുകാരനെ അറിയിച്ചു. അപ്പോള്‍ താന്‍ നോവല്‍ പിന്‍വലിക്കാം എന്ന് എഴുത്തുകാരന്‍ പറഞ്ഞു. നോവല്‍ പിന്‍വലിച്ചാല്‍ വിവാദം അവസാനിപ്പിക്കാമെന്ന് എഴുത്തുകാരന്‍ കരുതിയിരിക്കാം.
ഇത്തരം സംഭവങ്ങള്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യം കൂടി പോയതു കൊണ്ട് സംഭവിക്കുന്നതാണെന്ന് മാതൃഭൂമി കരുതുന്നു. മനോരമയില്‍ ഇത്തരമൊരു സംഭവം ഒരിക്കലും നടക്കുകയില്ല. ജീവനക്കാരെ നിര്‍ത്തേണ്ട തരത്തില്‍ നിര്‍ത്തിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് കരുതുന്നു.
https://www.facebook.com/Malayalivartha























