കെ. പി. ശങ്കരദാസിനെയും, എൻ. വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം: ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കും: വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചന: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തി: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ SIT ചോദ്യം ചെയ്തേയ്ക്കും.! പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും...

ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി. ശങ്കരദാസിനെയും ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും, കൂടാതെ ചോദ്യം ചെയ്യലിന് ശേഷം ഇരുവരും അറസ്റ്റിലാകാനുള്ള സാധ്യത വളരെ ശക്തമാണ്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിന് എ പത്മകുമാര്‍ ആദ്യം ഇടപെടല്‍ നടത്തിയത് ഇവര്‍കൂടി അംഗങ്ങളായ ബോര്‍ഡിലായിരുന്നു. ഇതില്‍ ശങ്കരദാസിനെ മാപ്പ് സാക്ഷിയാക്കാനും സാധ്യതയുണ്ട്. അതിനിടെ വാസുവും മാപ്പു സാക്ഷിയാകന്‍ സമ്മതിച്ചേക്കുമെന്നും സൂചനയുണ്ട്, കേസില്‍ അതിവേഗ കുറ്റപത്രം കൊടക്കണം.
അതിന് മാപ്പു സാക്ഷി അനിവാര്യമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാന്‍ ശബരിമലയിലെ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയുണ്ട്. ബോര്‍ഡംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും എ. വിജയകുമാറും ഇതോടെ കുരുക്കിലായി. 2019 കാലത്തെ തന്ത്രിക്കെതിരേയും പത്മകുമാര്‍ മൊഴി നല്‍കി. തന്ത്രിയുടെ മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള നിരവധി ഉന്നതരുടെ പേരുകള്‍ പത്മകുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കട്ടെ എന്നതായിരുന്നു അന്ന് എന്‍ വിജയകുമാറും കെ പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യല്‍ നടത്തിയിരുന്നു. സ്വര്‍ണകൊള്ളയില്‍ എ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തില്‍ വ്യക്തത വരുത്താനായി ഇരുവരെയും ചോദ്യംചെയ്യുക. എ പത്മകുമാറിനെ വിശദമായി ചോദ്യംചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.
എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഈ നടപടികളും നിര്‍ണ്ണായകമാകും. ഉണ്ണികൃഷ്ണന്‍ പോറ്റിക്കായി പത്മകുമാര്‍ നടത്തിയ ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ദേവസ്വം ബോര്‍ഡിലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ അടക്കമുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്യും. പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ പത്മകുമാര്‍ സ്വാധീനിച്ചു എന്നാണ് എന്‍ വാസുവിന്റെയും മൊഴി. കട്ടിളപ്പാളികളും ശ്രീകോവിലെ വാതിലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി വിവിധ സ്ഥലങ്ങളില്‍ പൂജ നടത്തിയെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പൂജയുടെ ഭാഗമായ നടന്‍ ജയറാം അടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്‌ഐടി ചോദ്യം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha
























