Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അവളുടെ ആ കത്ത്‌... അതിലെ വരികൾ അതാണ്‌ ഇനി എന്റെ ജീവിതം; ലിനിയുടെ ഭര്‍ത്താവ് സജീഷ് കോഴിക്കോട് ഡിഎംഒ ഓഫീസില്‍ ഇനി എല്‍ഡി ക്ലാര്‍ക്ക്

23 JULY 2018 11:37 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി. നിപ്പ വൈറസ് ബാധയുള്ളവരെ ചികില്‍സിക്കുന്നതിനിടയില്‍ മരിച്ച പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കി. ഇന്ന് മുതല്‍ കോഴിക്കോട് ഡിഎംഒ ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി താന്‍ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്...

പ്രിയ സുഹൃത്തുക്കളെ,

എന്നെ പേരാംബ്ര കൂത്താളി പ്രൈമറി ആരോഗ്യ കേന്ദ്രത്തിൽ ക്ലർക്കായി നിയമിച്ചു കൊണ്ടുളള ഉത്തരവ്‌ വന്നിരിക്കുകയാണ്‌. തിങ്കളായ്ച്ച ഞാൻ ജോലിയിൽ പ്രവേശിക്കും. ഈ ഒരു അവസരത്തിൽ ഞാൻ ആരോടൊക്കെ നന്ദി പറയണം എന്ന് അറിയില്ല.

ജീവിച്ചു കൊതി തീരാതെയാണ്‌ രണ്ടു കുഞ്ഞു മക്കളെയും എന്നിലേൽപ്പിച്ച്‌ കൊണ്ട്‌ ലിനി യാത്രയായത്‌. ലിനിയുടെ മരണം ഞങ്ങൾക്കുണ്ടാക്കിയ ആഘാതം, ഒറ്റപ്പെടൽ, മക്കളുടെ ചോദ്യങ്ങൾ. അറിയില്ലായിരുന്നു എങ്ങനെ അതിജീവിക്കും എന്ന്. പക്ഷെ അവളുടെ ആ കത്ത്‌, അതിലെ വരികൾ അതാണ്‌ ഇനി എന്റെ ജീവിതം എന്ന് ഞാൻ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഒട്ടും തളരാതെ, ലിനിയുടെ ത്യാഗപൂർണ്ണമായ വിടവാങ്ങലിൽ മനസ്സ്‌ അർപ്പിച്ചുകൊണ്ട്‌ എന്റെ രണ്ടു മക്കളെയും ഹൃദയത്തോട്‌ ചേർത്തുവച്ച്‌ ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും ഞാൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു.

ഈ വേർപാടിൽ എനിക്ക്‌ താങ്ങായ്‌, ഒപ്പം നിന്ന, എനിക്കും കുടുംബത്തിനും ആത്മധൈര്യം പകർന്ന ഒട്ടേറെ വ്യക്തിത്വങ്ങൾ ഉണ്ട്‌. ബഹു: കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യവകുപ്പ്‌ മന്ത്രി ബഹു: ശ്രീമതി കെ കെ ശൈലജ ടീച്ചർ, ബഹു: കേരള എക്സൈസ്‌ & തൊഴിൽ വകുപ്പ്‌ മന്ത്രി ശ്രീ: ടി പി രാമകൃഷ്ണൻ, ബഹു: യുവജന കമ്മീഷൻ ചെയർ പേഴ്സൺ ശ്രീമതി .ചിന്ത ജെറോം, ജില്ല -ബ്ലോക്ക്‌ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ,വിവിധ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കൾ, പേരാംബ്രാ ജബലന്നൂർ ഇസ്ലാമിക്‌ കോളേജ്‌ അദ്ധ്യാപകർ , എൻ ജി യോ യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ.

അതുപോലെ തന്നെ സംസ്ഥാന ആരോഗ്യവകുപ്പ് ജീവനക്കാർ , കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ലിനിയെ പരിചരിച്ച നേഴ്സ്മാർ, ഡോക്‌ടർമാർ, ജീവനക്കാർ, ലിനി അവസാനമായി ജോലി ചെയ്ത പേരാംബ്ര താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടർമാർ, നേഴ്സുമാർ, ജീവനക്കാർ, പന്നികോട്ടൂർ PHC യിലെ ഡോക്ടർ, ജീവനക്കാർ,ആരോഗ്യ പ്രവർത്തകർ ഇവർ ഞങ്ങൾക്ക്‌ കരുത്തായിരുന്നു.

അതുപോലെ ഞങ്ങളുടെ ഒപ്പം നിന്ന് ഞങ്ങൾക്ക്‌ സാമ്പത്തികമായും മാനസികമായും പിന്തുണ നൽകിയ സംഘടനകളും സ്ഥാപനങ്ങളെയും മറക്കാൻ പറ്റില്ല. കേരള ഗവ: നഴ്സസ്‌ അസോസിയേഷൻ, അവിറ്റിസ്‌ മെഡിക്കൽ ഗ്രൂപ്പ്‌, രൈവറ്റ്‌ ഹോസ്പിറ്റൽ അസോസിയേഷൻ, അസ്റ്റർ മിംസ്‌ ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ്‌ നഴ്സസ്‌ അസോസിയേഷൻ, ഡോ ജയശ്രീ & അഭിഷേക്‌ ടീം, കാരുണ്യ വാട്സപ്പ്‌ കൂട്ടായ്മ, ഇന്ത്യൻ മെഡിക്കൽ ആസോസിയേഷൻ, കാനഡ നഴ്സസ്‌ കൂട്ടായ്മ,വൈസ്മെന്റ്സ്‌ ക്ലബ്ബ്‌ ധർമ്മശാല, അബീർ മെഡിക്കൽ ഗ്രൂപ്പ്‌, തോമസ്‌ അഡവർട്ടൈസിംഗ്‌‌,ഒരുമ ബഹ്റിൻ

അതുപോലെ എല്ലാ സപ്പോർട്ടും തന്ന ദൃശ്യ പത്രമാധ്യമങ്ങൾ, ഫേസ്ബുക്ക്‌, വാട്സാപ്പ്‌ കൂട്ടുകാർ

എല്ലാത്തിനും ഉപരി ഞങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങൾ അയൽക്കാർ നാട്ടുകാർ സുഹൃത്തുക്കൾ സഹപാഠികൾ

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു.

ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഈ സഹോദരനോട്‌ ക്ഷമിക്കുക.

എന്ന് നിങ്ങളുടെ സ്വന്തം
സജീഷ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (4 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (7 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (7 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (7 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (8 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (9 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (9 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (10 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends