സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം... വടക്കന്‍ ജില്ലകളില്‍ തിരച്ചില്‍ ഊര്‍ജ്ജിതം

മാവോയിസ്റ്റുകളുടെ സാന്നിധ്യം സംസ്ഥാനത്ത് വീണ്ടും കണ്ടെത്തിയതോടെ വടക്കന്‍ ജില്ലകളില്‍ തിരച്ചില്‍ വളരെയധികം ഊര്‍ജിതമാക്കി. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കോഴിക്കോട്ട് അടുത്തിടെ 15 തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടത്.
മാവോയിസ്റ്റുകള്‍ ഗ്രാമങ്ങളിലെ വീടുകളിലെത്തി ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുന്നതും പതിവായിരുന്നു.
ഇതേതുടര്‍ന്നു പോലീസ് നടത്തിയ പരിശോധകളില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മേപ്പാടിയിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച മേപ്പാടിയില്‍നിന്നും മാവോയിസ്റ്റുകള്‍ ഇതരസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിരുന്നു. മേഖലയില്‍ ശനിയാഴ്ച രാത്രിയും മാവോയിസ്റ്റുകളെത്തി ഭക്ഷണമുണ്ടാക്കി കഴിച്ചതായും പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞിരുന്നു. എസ്‌റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്.
എമറാള്‍ഡ് എസ്‌റ്റേറ്റില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു സമീപം പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളെ മണിക്കൂറുകളോളം തടഞ്ഞുവച്ച മാവോയിസ്റ്റുകള്‍ 20 കിലോ അരിയുമായാണ് കടന്നതെന്നു കല്‍പ്പറ്റ ഡിവൈഎസ്പി പറഞ്ഞു.
https://www.facebook.com/Malayalivartha























